Keralam

ഡിവൈഎസ്പി ഹരികുമാറിന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ; പാസ്‌പോര്‍ട്ട് കണ്ടുക്കെട്ടാന്‍ നിര്‍ദ്ദേശം; ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും 

ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസ് ആയതുക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ഉചിതമെന്നാണ് റിപ്പോര്‍ട്ടില്‍ റൂറല്‍ എസ്പി വ്യക്തമാക്കുന്നത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണം വിവാദങ്ങള്‍ക്ക് കാരണമാകുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ തര്‍ക്കത്തിനിടെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി ഹരികുമാറിനെതിരെയുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശുപാര്‍ശ. തിരുവനന്തപുരം റൂറല്‍ എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ലോക്കല്‍ പൊലീസിന്റെ അന്വേഷണം വിവാദങ്ങള്‍ക്ക് കാരണമാകുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടുക്കെട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് തന്നെ പുറപ്പെടുവിക്കുമെന്നാണ് സൂചന.

ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസ് ആയതുക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ഉചിതമെന്നാണ് റിപ്പോര്‍ട്ടില്‍ റൂറല്‍ എസ്പി വ്യക്തമാക്കുന്നത്. 2010ലുള്ള ഉത്തരവിലും ഇത്തരത്തിലുള്ള കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ശരിയായ നടപടിയെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും എസ്പി ശുപാര്‍ശയില്‍ പറയുന്നു.

നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി ഹരികുമാറിനെതിരെ മുമ്പും കൈക്കൂലി വാങ്ങിയതടക്കം നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പൊലീസ് പ്രതിയുടെ ലുക്ക്ഔട്ട് നോട്ടീസ്‌പോലും പുറപ്പെടുവിച്ചില്ലെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഹരികുമാറിന് രക്ഷപെടാന്‍ പൊലീസ് അവസരമൊരുക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്.

കൊടങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രിയാണ് സനല്‍ കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി വാഹനം പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിടുകയും എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും ഡിവൈഎസ്പി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഡിവൈഎസ്പി തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018