Keralam

നെയ്യാറ്റിന്‍കര കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി; അന്വേഷണ ഉദ്യോഗസ്ഥന്‍ ആരെന്ന് നാളെ തീരുമാനിക്കും

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡിജിപിയോട് ശുപാര്‍ശ ചെയ്തിരുന്നു. 

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ തര്‍ക്കത്തിനിടെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആരെന്ന് നാളെ തീരുമാനിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. ഡിവൈഎസ്പി ഹരികുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് ഉടന്‍ പുറത്തിറക്കും.

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡിജിപിയോട് ശുപാര്‍ശ ചെയ്തിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണം വിവാദങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസ് ആയതുക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ഉചിതമെന്നാണ് റിപ്പോര്‍ട്ടില്‍ റൂറല്‍ എസ്പി വ്യക്തമാക്കിയത്.2010ലുള്ള ഉത്തരവിലും ഇത്തരത്തിലുള്ള കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ശരിയായ നടപടിയെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും എസ്പി ശുപാര്‍ശയില്‍ പറയുന്നു.

ഹരികുമാറിന്റെ പാസ്പോര്‍ട്ട് കണ്ടുക്കെട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹരികുമാറിന് രക്ഷപെടാന്‍ പൊലീസ് അവസരമൊരുക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.

കൊടങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രിയാണ് സനല്‍ കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി വാഹനം പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിടുകയും എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018