Keralam

വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍; ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സംഭവത്തില്‍ ഒരു പ്രതി അറസ്റ്റില്‍

ഇന്നലെ ശബരിമലയില്‍ 52 വയസ്സായ സ്ത്രീക്കെതിരെ നടന്ന അക്രമ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം,സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ നടന്ന സംഭവങ്ങളില്‍ മുഖ്യ പ്രതിയാണ് സൂരജ് എന്നാണ് പൊലീസ് കരുതുന്നത്.

പ്രതിയെ ഇന്നോ നാളെയോ റാന്നി കോടതിയില്‍ ഹാജരാക്കും. 150 പേര്‍ക്കെതിരെ ഫോട്ടോ ആല്‍ബം തയ്യാറാക്കിക്കൊണ്ട് കേസെടുക്കുന്നതിനായി പൊലീസ് തയ്യാറായിട്ടുണ്ട.് ഇവരെയും ഉടന്‍ പിടികൂടുമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇന്നലെ ചിത്തിര ആട്ടത്തിനായ് നടതുറന്നപ്പോള്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ സ്വദേശികളായി ഭക്തരേയും മാധ്യമപ്രവര്‍ത്തകരെയും അക്രമിച്ച സംഭവമുണ്ടായിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രിം കോടതി വിധിക്കെതിരെ ക്ഷേത്രത്തില്‍ നിലയുറപ്പിച്ച സംഘപരിവാറായിരുന്നു അക്രമത്തിനു പിന്നില്‍.

തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളെയാണ് ദര്‍ശനത്തിനായി എത്തിയപ്പോള്‍ തടഞ്ഞത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞിരുന്നു.

ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതെ മര്‍ദ്ദിച്ചതായി ലളിത പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നാണ് സൂചന. അപമര്യാദയായി പെരുമാറല്‍, അനധികൃതമായി സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയതായിരുന്നു ലളിത. അക്രമത്തിന് ശേഷം പിന്നീട് തിരിച്ചറിയില്‍ രേഖ നല്‍കി പ്രായം ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ ദര്‍ശനത്തിന് അനുവദിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018