Keralam

‘വികാരംകൊണ്ട് യഥാര്‍ത്ഥ ഭക്തരെ തടയുന്നത് ശരിയല്ല’; സമാധാനപരമായ സമരത്തിനാണ് പ്രാമുഖ്യമെന്ന് പന്തളം കൊട്ടാരം; ‘ശബരിമലയിലെ അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരം’

നാരായണവര്‍മ്മ
നാരായണവര്‍മ്മ

ശബരിമലയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് പന്തളം കൊട്ടാരം. വികാരംകൊണ്ട് ശരിയായ ഭക്തരെ തടയുന്നത് ശരിയല്ലെന്ന് കൊട്ടാര നിര്‍വാഹക സംഘം സെക്രട്ടറി നാരായണവര്‍മ്മ പറഞ്ഞു. സമാധാനപരമായ സമരത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും നാരായണവര്‍മ്മ വ്യക്തമാക്കി.

വികാരപരമായ ഒരു കാര്യവും അവിടെ ചെയ്യാന്‍ പാടില്ല. ഭക്തിയോട് കൂടി മാത്രമേ അവിടെ പോകാവൂ. ആചാരങ്ങള്‍ പാലിക്കാനും സംരക്ഷിക്കാനും അവര്‍ ബാധ്യസ്ഥരാണ്. ഇതാണ് കൊട്ടാരത്തിന്റെ നിലപാട്. ഇങ്ങനൊക്കെ സംഭവിച്ചത് വളരെ ദൗര്‍ഭാഗ്യകരമായ കാര്യം തന്നെയാണ്.
നാരായണവര്‍മ്മ, കൊട്ടാര നിര്‍വ്വാഹക സംഘം സെക്രട്ടറി

ഭക്തര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലുമുണ്ടായിരുന്നില്ലെന്നും അവ ഒരുക്കികൊടുക്കണമെന്നും നാരായണ വര്‍മ്മ ആവശ്യപ്പെട്ടു. ശബരിമലയില്‍ ഇന്നലെ ദര്‍ശനത്തിന് എത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെ പ്രതിഷേധക്കാരുടെ അക്രമമുണ്ടായിരുന്നു.

ശബരിമലയില്‍ ദര്‍ശനത്തിനായെത്തുന്ന സ്ത്രീകളെ പ്രായം വെളിപ്പെടുത്തിയ ശേഷമായിരുന്നു സമരക്കാര്‍ കടത്തി വിട്ടത്. ആന്ധ്രയില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘത്തെ ഇത്തരത്തില്‍ തടഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയ്യേറ്റമുണ്ടായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018