Keralam

അപേക്ഷയിലും അഭിമുഖത്തിലും അദീപിനെക്കാള്‍ യോഗ്യതയുളളവര്‍ ഉണ്ടായിരുന്നു, വിവരാവകാശ രേഖ പുറത്ത്; മന്ത്രി ജലീലിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിഞ്ഞെന്ന് പി.കെ ഫിറോസ്

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ പറയുന്ന വാദങ്ങള്‍ തെറ്റാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. വിവരാവകാശ രേഖയിലൂടെ ലഭിച്ച വസ്തുതകള്‍ വിവരിച്ചാണ് ഫിറോസ് ഇത് വ്യക്തമാക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനെജരായി നിയമനത്തിന് അയച്ച നാലുപേര്‍ക്ക് അദീപിനെക്കാള്‍ യോഗ്യത ഉണ്ടായിരുന്നു. അഭിമുഖത്തില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടുപേരും അദീപിനെക്കാള്‍ യോഗ്യത ഉളളവരായിരുന്നു.

അപേക്ഷകരില്‍ നാലുപേര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. കൂടാതെ തളളിയ അപേക്ഷകളില്‍ ഒന്ന് എസ്ബിഐ ജീവനക്കാരന്റേതാണ്. കൂടാതെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനെജരുടെ അപേക്ഷയും തളളിയെന്ന് വിവരാവകാശ രേഖയിലുണ്ടെന്ന് ഫിറോസ് പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ജനറല്‍ മാനെജരായി പിതൃസഹോദര പുത്രനായ അദീപിനെ നിയമിച്ചു എന്നതാണ് ജലീല്‍ നേരിടുന്ന ആരോപണം. അപേക്ഷിച്ചവരില്‍ അഭിമുഖത്തിന് വന്നവര്‍ യോഗ്യതയില്ലാത്തവരായിരുന്നെന്നും യോഗ്യതയുള്ളതിനാലാണ് പിതൃസഹോദര പുത്രനെ നിയമിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

പരിചയസമ്പത്തുള്ളയാളെ വേണമെന്ന അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത്. സ്വകാര്യബാങ്ക് സീനിയര്‍ മാനേജര്‍ തസ്തികയില്‍ നിന്നാണ് അദീപ് താഴ്ന്ന തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

മൈനോറിറ്റി ധനകാര്യ കോര്‍പ്പറേഷന് ധനകാര്യ സ്ഥാപനങ്ങളില്‍ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് പുതിയ പ്രൊജക്ടുകള്‍ സമര്‍പ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തല്‍ക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനില്‍ വരണമെന്നും അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ നിന്നുള്ള എന്‍ഒസി ഉള്‍പ്പടെ അനുബന്ധമായി ചേര്‍ത്ത് അപേക്ഷ നല്‍കിയതെന്നും മന്ത്രി ജലീല്‍ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018