Keralam

ഡിവൈഎസ്പി ഇപ്പോഴും ഒളിവില്‍, യുവാവിന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലാണെന്ന് സനലിന്റെ ഭാര്യ

ഡിവൈഎസ്പി മര്‍ദിച്ച് റോഡില്‍ തളളിയിട്ടതിനെ തുടര്‍ന്ന് വാഹനമിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചതിന് നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സനലിന്റെ മൃതദേഹവുമായി റോഡില്‍ കുത്തിയിരുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

സനലിന്റെ മരണത്തിന് കാരണക്കാരനായ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്. ഡിവൈഎസ്പിയെ ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ഡിവൈഎസ്പി ബി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലാണെന്ന് സനലിന്റെ ഭാര്യ വിജിയും ബന്ധുക്കളും ആരോപിച്ചു. കേസ് അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടണം. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഹരികുമാറിനെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

അന്വേഷണം ഊര്‍ജിതമാക്കിയതായാണ് പൊലീസ് ആവര്‍ത്തിക്കുന്നതെന്നും വിജി പറഞ്ഞു. നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഹരികുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്.

കൊടങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രിയാണ് സനല്‍ കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി വാഹനം പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിടുകയും എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും ഡിവൈഎസ്പി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018