Keralam

‘ശബരിമലയില്‍ കണ്ടത് പൊലീസ് സഹായത്തോടെ ആര്‍എസ്എസ് നടത്തിയ അഴിഞ്ഞാട്ടം’; സര്‍ക്കാര്‍ സംവിധാനങ്ങള്‍ സന്നിധാനത്ത് നോക്കുകുത്തികളായെന്ന് ചെന്നിത്തല

പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നിധാനത്ത് നോക്കുകുത്തികളായെന്നും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശബരിമലയെ ഉപയോഗിക്കുന്നതില്‍ നിന്ന് ബിജെപി പിന്മാറണമെന്നും രമേശ് ചെന്നിത്തല.

ശബരിമല ഇന്നലെ ആര്‍എസ്എസിന്റെ നിയന്ത്രണത്തിലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നിധാനത്ത് നോക്കുകുത്തികളായി.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശബരിമലയെ ഉപയോഗിക്കുന്നതില്‍ നിന്ന് ബിജെപി പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോഴും പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ആര്‍എസ്എസിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ്. മണ്ഡലകാലത്തെ സ്ഥിതിയില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് സന്നിധാനത്ത് നടന്നത്. നേരത്തെ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വഷളായി.ആര്‍എസ്എസ്-ബിജെപി അഴിഞ്ഞാട്ടത്തിന് പൊലീസും കൂട്ടുനിന്നു.പൊലീസിന്റെ ഏറ്റവും പരിതാപകരമായ മുഖമാണ് ഇന്നലെ ശബരിമലയില്‍ കണ്ടത്.വാസ്തവത്തില്‍ ഇന്നലെ നടന്നത് പൊലീസ് സഹായത്തോടു കൂടി ആര്‍എസ്എസ് നടത്തിയ അഴിഞ്ഞാട്ടമായിരുന്നു. ആര്‍എസ്എസ്-ബിജെപിയുടെ അജണ്ട നടപ്പിലാക്കാന്‍ ശബരിമല വിട്ടുകൊടുത്ത നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ആര്‍എസ്എസിനെതിരെ സംസാരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.ഭക്തരുടെ വികാരങ്ങള്‍ അടിച്ചമര്‍ത്തുന്ന നടപടിയാണ് തില്ലങ്കേരി കാണിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദേവസ്വം ബോര്‍ഡ് എന്നൊരു സ്ഥാപനം പോലും ഉണ്ടോയെന്ന സംശയമായിരുന്നു ആളുകള്‍ക്ക്. മന്ത്രി വിദേശത്താണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്നലെ ചെന്നില്ല. അവിടെയുണ്ടായിരുന്ന അംഗം തന്നെ ആചാരലംഘനം നടത്തിയെന്ന പരാതിയും ഉയര്‍ന്നുവരികയാണ്. ഭക്തജനങ്ങളുടെ അഭിപ്രായങ്ങളെയും വികാരങ്ങളെയും മാനിക്കേണ്ട ദേവസ്വം ബോര്‍ഡ് പൂര്‍ണമായും അതില്‍നിന്നും ഒഴിഞ്ഞ് നില്‍ക്കുകയാണ്. മണ്ഡല മകര വിളക്ക് കാലത്ത് എന്തായിരിക്കും എന്ന ആശങ്കയാണ് ജനങ്ങള്‍ക്ക്. കലാപങ്ങളും അഴിഞ്ഞാട്ടങ്ങളും നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അത് നിറവേറ്റാന്‍ കഴിയാത്ത ഒരു സര്‍ക്കാരെന്ന ഖ്യാതിയായിരിക്കും പിണറായി വിജയന്‍ സര്‍ക്കാരിനുണ്ടാകുക.

മന്ത്രി കെടി ജലീല്‍ ഗുരുതര കുറ്റമാണ് ചെയ്തതെന്നും അടിയന്തരമായി രാജി വെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബന്ധുനിയമനത്തില്‍ ഇപി ജയരാജന്‍ രാജി വെച്ചതാണെന്നും അതിനേക്കാള്‍ വലിയ കുറ്റമാണ് ജലീല്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018