Keralam

ശബരിമല വിവാദങ്ങള്‍ക്കിടെ ദേവസ്വം ബോര്‍ഡ് നിര്‍ണായക യോഗം ചേരുന്നു; സുപ്രീംകോടതിയില്‍ ഇതുവരെ ലഭിച്ചത് 42 പുനഃപരിശോധനാ ഹര്‍ജികള്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളളയോട് നട അടച്ചിടുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയ തന്ത്രി കണ്ഠരര് രാജീവരരില്‍ നിന്ന് വിശദീകരണം തേടിയത് യോഗത്തില്‍ ചര്‍ച്ചയാകും.

തന്ത്രിയില്‍ നിന്ന് വിശദീകരണം ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. സന്നിധാനത്ത് ഭക്തര്‍ക്ക് നേരിടേണ്ടി വന്ന പൊലീസ് നടപടികള്‍, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയെന്ന തന്ത്രിയുടെ പ്രസ്താവന, സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ നല്‍കേണ്ട മറുപടികള്‍ എന്നിവയും ചര്‍ച്ചയാകും. വൃശ്ചികത്തില്‍ നട തുറക്കുന്നതും മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായുളള ഒരുക്കങ്ങളും യോഗം വിലയിരുത്തും.

തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും വിശദീകരണത്തിന് ശേഷമായിരിക്കും തുടര്‍നടപടികളെന്നും ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യുവതി പ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഇതുവരെ 42 പുനഃപരിശോധനാ ഹര്‍ജികളാണ് വെളളിയാഴ്ച വരെ സുപ്രീംകോടതിയില്‍ എത്തിയത്.

ഇതിന് പുറമെ മൂന്ന് റിട്ട് ഹര്‍ജികള്‍ കൂടി നവംബര്‍ 13നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. എന്‍എസ്എസ്, തന്ത്രി കുടുംബവും പന്തളത്തെ മുന്‍ രാജകുടുംബവും, അയ്യപ്പ പ്രചാരസഭ, അയ്യപ്പ സേവാസംഘം, മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരടക്കം പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018