Keralam

അക്രമികളെ ന്യായീകരിച്ച ആ ‘മലയാളി ഭക്ത’ ബിജെപി തമിഴ്നാട് സംസ്ഥാന സെക്രട്ടറി; അനു ചന്ദ്രമൗലി ശബരിമലയില്‍ പ്രത്യക്ഷപ്പെട്ടത് വ്യത്യസ്ത ഭാവങ്ങളില്‍

ശബരിമലയില്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പം നിന്ന് തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞ് അക്രമത്തെ ന്യായീകരിച്ചും സന്നിധാനത്ത് ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് ചാനലുകള്‍ക്ക് ബൈറ്റ് നല്‍കിയതും ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയെന്ന് വ്യക്തമാകുന്നു.

ദര്‍ശനത്തിനെത്തിയ സ്ത്രീകളുടെ കൂട്ടത്തില്‍ അവരിലൊരാളായി നിന്ന് അക്രമികള്‍ക്ക് എതിരെ സംസാരിക്കുന്നത് തടയുകയും ഭക്തയുടെ വേഷത്തില്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതുമടക്കം നിരവധി വേഷങ്ങളിലാണ് അനുചന്ദ്രമൗലി ശബരിമലയില്‍ ഉണ്ടായിരുന്നത്.

സംഘപരിവാറുകാര്‍ ഭക്തയെന്ന ലേബലില്‍ പ്രചരിപ്പിക്കുന്ന അനുചന്ദ്രമൗലിയുടെ വീഡിയോ

#_പ്രതിഷേധക്കാർ_തടഞ്ഞതിൽ_തെറ്റ്_പറയുവാൻ_സാധിക്കില്ലന്നും , ആരും അക്രമിച്ചിട്ടില്ലന്നും അമ്മമാർ തന്നെ പറഞ്ഞിട്ടും മാമാ മാധ്യമങ്ങൾ അതൊന്നും സമ്മതിക്കുവാൻ തയ്യാറല്ല .....

Posted by അശ്വമേധം on Monday, November 5, 2018

പ്രതിഷേധക്കാര്‍ തടഞ്ഞതില്‍ തെറ്റ് പറയാന്‍ സാധിക്കില്ലെന്ന ഇവരുടെ ബൈറ്റോട് കൂടിയ വീഡിയോയാണ് ഭക്തയെന്ന ലേബലില്‍ സംഘപരിവാറുകാര്‍ അക്രമത്തെ ന്യായീകരിക്കാനായി ഉപയോഗിക്കുന്നത്.

ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറന്നത് മുതല്‍ സന്നിധാനത്തും പരിസരത്തുമുള്ള സ്ത്രീകള്‍ക്ക് ഇവിടെ സൗകര്യമില്ലെന്നും സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഭക്തയെന്ന് തോന്നിപ്പിക്കും വിധത്തില്‍ അനു ചന്ദ്രമൗലി പറഞ്ഞിരുന്നു. ഇത് വ്യാപകമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരുന്നു.

സംഘപരിവാറുകാര്‍ ഭക്തയെന്ന ലേബലില്‍ പ്രചരിപ്പിക്കുന്ന അനുചന്ദ്രമൗലിയുടെ വീഡിയോ

Posted by Rakesh Kr on Tuesday, November 6, 2018

ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടി എത്തിയ ലളിത എന്ന 52 വയസുളള സ്ത്രീയെ സംഘപരിവാറുകാര്‍ ആക്രമിച്ച ശേഷം അവര്‍ക്കൊപ്പം കൂടെ നിന്ന് ബന്ധുവെന്ന രീതിയില്‍ ആക്രമണങ്ങളെ ലഘൂകരിച്ചതും അനുചന്ദ്ര മൗലിയാണ്. പൊലീസിന്റെ സുരക്ഷയിലുളള സ്ത്രീയ്ക്ക് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്.

മര്‍ദ്ദനമേറ്റ സ്ത്രീയുടെ കൈപിടിച്ച് ഞെരിച്ച് സംസാരിക്കുന്നത് തടയുകയും സംഭവത്തെ ന്യായീകരിക്കുകയും ചെയ്തത് അനുചന്ദ്ര മൗലിയാണ്. ചോറൂണിന് കൈക്കുഞ്ഞുമായി വന്ന സ്ത്രീയെ ചവിട്ടിയതും മര്‍ദ്ദിച്ചതും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഇവരെ കുടുംബത്തോടൊപ്പം വന്നതാണെന്ന തരത്തിലാണ് ദൃശ്യങ്ങള്‍ മാത്രം കാണുന്നവര്‍ ധരിക്കുക.

തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളെയാണ് ദര്‍ശനത്തിനായി എത്തിയപ്പോള്‍ തടഞ്ഞത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞിരുന്നു.ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതെ മര്‍ദ്ദിച്ചതായി ലളിത പിന്നീട് പൊലീസിന് പരാതി നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018