Keralam

ശബരിമലയില്‍ പൊലീസിന് വീഴ്ചയോ?; ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പിന്‍വലിഞ്ഞതായി ആരോപണം; ഡിജിപി ഐജിയോട് റിപ്പോര്‍ട്ട് തേടി  

ശബരിമല സുരക്ഷയില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഉന്നതതല വിലയിരുത്തല്‍. ഇന്നലെ ഡിജിപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അനൗദ്യോഗിക യോഗത്തിലാണ് വീഴ്ച സംബന്ധിച്ച് വിലയിരുത്തലുണ്ടായത്. സംഭവിച്ച കാര്യങ്ങള്‍ അതേപടി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാറിനോട് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്തിര ആട്ടത്തിരുനാളിന് മുന്നോടിയായി പൊലീസ് വന്‍സുരക്ഷ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ സന്നിധാനത്തെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടു. ചെറുസംഘങ്ങളായി ഒത്തുകൂടിയ പ്രതിഷേധക്കാരെ തിരിച്ചയയ്ക്കാന്‍ കഴിഞ്ഞില്ല.

നട തുറന്ന തിങ്കളാഴ്ചയും പിറ്റേന്നുമായി ശബരിമലയില്‍ എത്തിയത് 7200 തീര്‍ത്ഥാടകരെന്നാണ് പൊലീസ് കണക്ക്. കമാന്‍ഡോകള്‍ അടക്കം സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടത് 2800 പൊലീസുകാരും.സന്നിധാനത്ത് മാത്രം ഐജിയുടെ നേതൃത്വത്തില്‍ നാല് എസ്പിമാര്‍ അടക്കം അറുനൂറിലേറെ പൊലീസുകാരുണ്ടായിട്ടും സുരക്ഷാപാളിച്ച സംഭവിച്ചു.സന്നിധാനത്ത് ബലപ്രയോഗം ആഗ്രഹിച്ച് ചിലര്‍ എത്തിയതായി ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തു.

ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിക്കുന്നതും പതിനെട്ടാം പടിയില്‍ നിന്ന് പ്രതിഷേധക്കാരോട് സംസാരിക്കുന്നതും ചാനലുകളില്‍ കണ്ടപ്പോള്‍ തന്നെ ഐജി അജിത്തുമായി ഡിജിപി ഫോണില്‍ സംസാരിച്ചിരുന്നു.എസ്പിമാര്‍ക്ക് ചുമതല നല്‍കിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി.

പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും അപ്രത്യക്ഷരായി. സന്നിധാനത്ത് ആദ്യമായി വിന്യസിച്ച 15 വനിതാ പൊലീസുകാരെയും കണ്ടില്ല. സന്നിധാനത്ത് കൂടുതല്‍ സമയം തങ്ങാന്‍ ആരെയും അനുവദിക്കേണ്ടെന്ന തീരുമാനവും അതോടെ പാളിയെന്നാണ് വിലയിരുത്തല്‍.

ഇന്നും നാളെയുമായി ചേരുന്ന ഉന്നതതല യോഗം മണ്ഡല-മകരവിളക്ക് കാലത്തെ സുരക്ഷാ ക്രമീകരണം ചര്‍ച്ച ചെയ്യുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. 16ന് തുടങ്ങുന്ന മണ്ഡല-മകരവിളക്ക് സീസണില്‍ സുരക്ഷാ ക്രമീകരണം അടിമുടി മാറ്റാനാണ് സാധ്യത.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018