Keralam

‘പരാതിക്കാരിയുടെ പേരെവിടെ?, മേല്‍വിലാസമില്ലാത്ത പരാതിക്ക് മറുപടിയില്ല’; ശശി വിഷയത്തിലെ ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് എകെ ബാലന്‍ 

എകെ ബാലന്‍
എകെ ബാലന്‍

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പീഡനാരോപണത്തില്‍ ഡിവൈഎഫ്‌ഐ വനിത നേതാവ് വീണ്ടും കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയെന്ന ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി എകെ ബാലന്‍. സിപിഐഎം അന്വേഷണ കമ്മീഷനംഗം ആദ്യം പരാതിക്കാരി വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിച്ചത് അറിയില്ലെന്ന് പറഞ്ഞു. പരാതിയുടെ പകര്‍പ്പുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പരാതിക്കാരിയുടെ പേരെവിടെ എന്ന് ചോദിച്ച് ക്ഷുഭിതനാവുകയായിരുന്നു.

ലൈംഗികപീഡനപരാതിയില്‍ പരാതിക്കാരിയുടെ പേര് എങ്ങനെ എഴുതുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ ബാലന്‍ തയ്യാറായില്ല. പകരം, മേല്‍വിലാസമില്ലാത്ത പരാതിയ്ക്ക് മറുപടി നല്‍കാനില്ലെന്നായിരുന്നു പ്രതികരണം. യഥാര്‍ഥ പരാതിയും കൊണ്ടുവന്നാല്‍ പ്രതികരിക്കുമെന്നും സിപിഐഎം പാര്‍ട്ടി അന്വേഷണ കമ്മീഷനംഗം ബാലന്‍ പറഞ്ഞു.

പി കെ ശശിക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ആരോപിക്കുന്നുണ്ട്. ശശിക്കെതിരായ പരാതിയില്‍ അന്വേഷണം അട്ടിമറിച്ചതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. ആരോപണ വിധേയനെ ജാഥാ ക്യാപ്റ്റനാക്കിയിരിക്കുന്നു. നാലുദിവസം നീണ്ടു നില്‍ക്കുന്ന മണ്ഡലം ജാഥയുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നു. തന്നെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഉന്നതരാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം.

പി കെ ശശിയുടെ ഫോണ്‍ സംഭാഷണം അടക്കം കേന്ദ്ര നേതൃത്വത്തിന് പുതിയ പരാതി നല്‍കിയതായും പീഡനം ആരോപിച്ച പെണ്‍കുട്ടി പറയുന്നു. തനിക്ക് നീതി കിട്ടാനായി കേന്ദ്രനേതൃത്വം ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ശശിക്കെതിരായ പരാതിയില്‍ സിപിഐഎം രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. അടുത്തിടെ മുഖ്യമന്ത്രിയും മന്ത്രി എ കെ ബാലനും പി കെ ശശിയുമായി വേദി പങ്കിട്ടത് വിവാദമായിരുന്നു. ശശിക്കെതിരായ പരാതി അന്വേഷിക്കാനുളള കമ്മീഷനിലെ അംഗം കൂടിയാണ് എകെ ബാലന്‍. പാര്‍ട്ടി അന്വേഷണകമ്മീഷന്‍ അംഗമായ മന്ത്രി എ കെ ബാലന്റെ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് യുവതിയെ കണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018