Keralam

സിനിമാ സ്‌റ്റൈലില്‍ പ്രതിയെ പിടിക്കാനാവില്ലെന്ന് പൊലീസ്; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണത്തില്‍ എങ്ങുമെത്താതെ അന്വേഷണം 

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ ആക്രമണം നടത്തിയവരെ പിടികൂടാനാവാതെ പൊലീസ്. സിനിമാ സ്റ്റൈലില്‍ പ്രതികളെ പിടികൂടാനാകില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.

പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പിന്നീട് സംസാരിക്കാമെന്നായിരുന്നു കമ്മീഷണറുടെ പ്രതികരണം. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

ആക്രമണം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം നടത്തി വാഹനം കത്തിക്കുകയും റീത്ത് വയ്ക്കുകയും ചെയ്തവരെക്കുറിച്ച് പൊലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഹിന്ദു ഐക്യവേദിയാണ് അക്രമം നടത്തിയതെന്ന് സിപിഎമ്മും സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് സംഘപരിവാര്‍ സംഘനടകളും ആരോപിച്ചിരുന്നു.

നേമം എന്‍എസ്എസ് കരയോഗമന്ദിരത്തിലും അക്രമം നടത്തിയശേഷം സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ വച്ചതിന് സമാനമായി റീത്ത് വച്ചിരുന്നു. എന്‍എസ്എസ് കരയോഗമന്ദിരത്തില്‍ അക്രമം നടത്തിയവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും നടക്കുന്ന അന്വേഷണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു.

ഒക്ടോബര്‍ 27നാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആശ്രമത്തില്‍ എത്തിയ അക്രമികള്‍ രണ്ട് കാറുകള്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് നിലപാട് എടുത്തതിനെ തുടര്‍ന്ന് സ്വാമിക്ക് നേരെ വധഭീഷണി ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറും തന്ത്രികുടുംബവും ആണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018