Keralam

സുവര്‍ണാവസരം പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് കോഴിക്കോട് കസബ പൊലീസ്  

ശബരിമല സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടത്തിയ വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. യുവമോര്‍ച്ച യോഗത്തില്‍ ശബരിമല വിഷയം ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരമെന്ന് പ്രസംഗിച്ച ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. ഐപിസി 505(1)ബി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അയ്യപ്പ ഭക്തരെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം.

കോഴിക്കോട് യുവമോര്‍ച്ച യോഗത്തിലാണ് ശബരിമല വിഷയം ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരമാണെന്നും ബിജെപി അജണ്ടയില്‍ ഓരോരുത്തരായി വന്ന് വീഴുന്നുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞത്. തന്ത്രി കണ്ഠര് രാജീവര്‍ക്ക് നട അടച്ചിടാന്‍ നിയമോപദേശം കൊടുത്തതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തിയിരുന്നു.

നമ്മളെ സബന്ധിച്ച് ഇത് സുവര്‍ണ്ണാവസരമാണ്.ശബരിമല സമസ്യയാണ്.ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് ആലോചിക്കണം.നമ്മുടെ കയ്യില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഓരോത്തരായി അടിയറവു പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്.ബിജെപി ഒരു പ്ലാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട് ബിജെപിക്കത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പിഎസ്‌ ശ്രീധരന്‍പിള്ള

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018