Keralam

ദിലീപിന് താത്കാലികമായി പാസ്‌പോര്‍ട്ട് വിട്ടുനല്‍കി; നടപടി വര്‍ക്ക് വിസയുടെ ആവശ്യത്തിലേക്ക് മാത്രം; ഹര്‍ജി നാളെ പരിഗണിക്കും

പാസ്‌പോര്‍ട്ട് വിട്ടുകൊടുത്തെങ്കിലും വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള ദിലീപിന്റെ ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ നടന്‍ ദിലീപിന് താത്കാലികമായി പാസ്‌പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. വര്‍ക്ക് വിസക്ക് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതുണ്ടെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവ്. സിനിമാ ഷൂട്ടിംഗിനായി ജര്‍മ്മനിയിലേക്ക് പോകാന്‍ അനുമതി തേടിയാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.

പാസ്‌പോര്‍ട്ട് വിട്ടുകൊടുത്തെങ്കിലും വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള ദിലീപിന്റെ ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെ ഷൂട്ടിങ്ങിന് വിദേശത്ത് പോകാന്‍ അനുമതി തേടിയുള്ള ദിലീപിന്റെ അപേക്ഷയെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. വര്‍ക്ക് വിസയുടെ ആവശ്യത്തിലേക്കായി മാത്രമാണ് താല്‍ക്കാലികമായി പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയിരിക്കുന്നത്.

ദിലീപിന്റെ വിദേശയാത്രയില്‍ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങള്‍ മറച്ചുവെച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ പ്രധാന സാക്ഷികള്‍ പലരും സിനിമാരംഗത്തുളളവരായതിനാല്‍ പ്രതികളുടെ ഇത്തരം യാത്രകള്‍ നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

വിസ സ്റ്റാംപ് ചെയ്യാന്‍ അനുവദിക്കണമെന്നും കോടതിയുടെ ഏത് നിര്‍ദേശവും അംഗീകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരുവര്‍ഷമായിട്ടും വിചാരണ തുടങ്ങിയിട്ടില്ല. ദിലീപ് അടക്കമുളള മുഖ്യപ്രതികള്‍ നിരന്തര ഹര്‍ജികളുമായി നടപടികള്‍ തടസപ്പെടുത്തുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018