Keralam

മന്ത്രി കെടി ജലീലിനെതിരായ പരാതി പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി; വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ജലീല്‍  

മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തിന്റെ തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി പറഞ്ഞു. മന്ത്രി ജലീല്‍ ഇന്ന് കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാദ്യമായാണ് വിവാദത്തില്‍ പാര്‍ട്ടി ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്നത്. എന്നാല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയോ പാര്‍ട്ടിയോ വിശദീകരണം തേടിയിട്ടില്ലെന്ന് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി.

ആരോപണത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കോടിയേരിയുമായുണ്ടായത് സ്വാഭാവിക കൂടിക്കാഴ്ച മാത്രമാണെന്നും മന്ത്രി പറഞ്ഞു. നിയമനം നല്‍കിയത് വളരെ അകന്ന ഒരു ബന്ധുവിനാണെന്നും അതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും ആവര്‍ത്തിച്ച ജലീല്‍ കുറ്റിപ്പുറത്തു നിന്നു ജയിച്ചതു മുതല്‍ മുസ്ലീം ലീഗ് തന്നെ വേട്ടയാടുകയാണെന്നും പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ.ടി അദീപിനെ ജനറല്‍ മാനേജരായി നിയമിച്ചെന്നായിരുന്നു യൂത്ത് ലീഗിന്റെ ആരോപണം. എന്നാല്‍ നിയമനത്തിന് അപേക്ഷ അയച്ച നാലുപേര്‍ക്ക് അദീപിനെക്കാള്‍ യോഗ്യത ഉണ്ടായിരുന്നെന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന്റെ ആരോപണം തെറ്റാണെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018