Keralam

ശശിക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരി, പിന്നില്‍ ഉന്നതര്‍; സിപിഐഎം കേന്ദ്ര നേതൃത്വത്തിന് ഫോണ്‍ സംഭാഷണമടക്കം പുതിയ പരാതി

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവ്. കേന്ദ്ര നേതൃത്വത്തിന് ഇവര്‍ പുതിയ പരാതി നല്‍കിയതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശശിക്കെതിരായ പരാതിയില്‍ അന്വേഷണം അട്ടിമറിച്ചതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്.

ആരോപണ വിധേയനെ ജാഥാ ക്യാപ്റ്റനാക്കിയിരിക്കുന്നു. നാലുദിവസം നീണ്ടു നില്‍ക്കുന്ന മണ്ഡലം ജാഥയുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നു.തന്നെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഉന്നതരാണ് ഇതിന് പിന്നില്‍.

പി.കെ ശശിയുടെ ഫോണ്‍ സംഭാഷണം അടക്കം കേന്ദ്ര നേതൃത്വത്തിന് പുതിയ പരാതി നല്‍കിയതായും പീഡനം ആരോപിച്ച പെണ്‍കുട്ടി പറയുന്നു. തനിക്ക് നീതി കിട്ടാനായി കേന്ദ്രനേതൃത്വം ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ശശിക്കെതിരായ പരാതിയില്‍ സിപിഐഎം രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. അടുത്തിടെ മുഖ്യമന്ത്രിയും മന്ത്രി എ.കെ ബാലനും പി.കെ ശശിയുമായി വേദി പങ്കിട്ടത് വിവാദമായിരുന്നു. ശശിക്കെതിരായ പരാതി അന്വേഷിക്കാനുളള കമ്മീഷനിലെ അംഗം കൂടിയാണ് എ.കെ ബാലന്‍.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തന്നോട് മോശമായി പെരുമാറിയെന്നാണു സിപിഐഎം ദേശീയ നേതൃത്വത്തിന് ഡിവൈഎഫ്ഐ വനിത നേതാവ് ആദ്യം നല്‍കിയ പരാതി. പൊലീസില്‍ പരാതി നല്‍കേണ്ടി കാര്യമുണ്ടായിരുന്നെങ്കില്‍ വനിത നേതാവും ബന്ധുക്കളും അത് നേരത്തെ ചെയ്തേനെയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

പരാതിയില്‍ നേരത്തെ ഇടപെട്ടന്നും, പാര്‍ട്ടി ഭരണഘടനയ്ക്കനുസൃതമായി നടപടിയെടുക്കുമെന്നും സിപിഎം സംസ്ഥാന കമ്മറ്റി നേരത്തെ അറിയിച്ചിരുന്നു.ശശിക്കെതിരെ പരാതിനല്‍കിയ യുവതിയില്‍ നിന്നും, ശശിയില്‍ നിന്നും വിശദീകരണം ചോദിച്ചെന്നും ഇതെതുടര്‍ന്നാണ് അന്വേഷണ സമിതിയെ നിയോഗിച്ചതെന്നും കമ്മറ്റി പറഞ്ഞിരുന്നു.

സിപിഐഎമ്മിന് ശശിക്കെതിരെയുളള പീഡന പരാതി ലഭിച്ചത് 2018 ഓഗസ്റ്റ് 14നായിരുന്നു. പീഡനം ആരോപിച്ച പെണ്‍കുട്ടിയോ, ബന്ധുക്കളോ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ലാത്തതിനാല്‍ പൊലീസ് കേസെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018