Keralam

സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ വാര്‍ത്ത; ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ജനം ടിവിക്കെതിരെ എടത്തല പൊലീസ് കേസെടുത്തു. എറണാകുളം ആലുവ എടത്തല പാലാഞ്ചേരി മുകള്‍ തേജസില്‍ റഹിമീന്റെ ഭാര്യ ശശികല റൂറല്‍ ജില്ലാ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എടത്തല പൊലീസ് കേസെടുത്തത്.

ശശികലയുടെ മരുമകള്‍ ശബരിമലയ്ക്ക് പോയെന്ന വ്യാജവാര്‍ത്തയാണ് ജനം ടിവി നവംബര്‍ നാലിന് സംപ്രേക്ഷണം ചെയ്തതെന്ന് എടത്തല എസ്‌ഐ അരുണ്‍ പറഞ്ഞു.

മരുമകളെ സ്വീകരിക്കാന്‍ ശശികല പമ്പയിലേക്ക് പോയെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വാര്‍ത്ത പ്രചരിപ്പിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുളളത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയ സെക്രട്ടറിയാണ് ശശികല റഹിം.

ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരെയും വിഭാഗീയവും വര്‍ഗീയവുമായ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ജനം ടിവിയുടെ എഡിറ്റോറിയല്‍ സമീപനം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

ജനം ടിവി ആരംഭഘട്ടം മുതല്‍ ഹിന്ദുത്വപ്രീണന സമീപനങ്ങള്‍ കൈക്കൊളളുകയും വര്‍ഗീയ, വിഭാഗീയ വാര്‍ത്തകള്‍ നിരന്തരം സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്നതായി ആരോപണമുണ്ട്. സമീപകാലം വരെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം. എന്നാല്‍

ശബരിമലയിലെ യുവതി പ്രവേശന വിധിയും തുടര്‍ന്ന് സംസ്ഥാനത്ത് സംഘപരിവാറിന്റെയും ഹിന്ദുത്വ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ക്കും ശേഷം പുറത്തുവന്ന ബാര്‍ക്ക് റിപ്പോര്‍ട്ടില്‍ ഹിന്ദുത്വവാദികളുടെ ചാനലായ ജനം ടിവി ആദ്യമായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018