Keralam

ഹിന്ദു ഏകീകരണത്തിന്റെ നട്ടെല്ല് സുകുമാരന്‍ നായര്‍, പിണറായി ആധുനിക ടിപ്പു സുല്‍ത്താനെന്ന് സുരേന്ദ്രന്‍; കേരളത്തിലും കര്‍ണാടക ആവര്‍ത്തിക്കും

ശബരിമലയിലെ പ്രക്ഷോഭത്തിന് കരുത്ത് പകര്‍ന്നത് എന്‍എസ്എസാണെന്നും ശബരിമലയിലുണ്ടായിട്ടുളള ഹിന്ദു ഏകീകരണത്തിന്റെ നട്ടെല്ലായി മാറിയത് സുകുമാരന്‍ നായരാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന വേദിയിലാണ് സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍.

സുരേന്ദ്രന്റെ പ്രസംഗത്തില്‍ നിന്ന്

ശബരിമലയുടെ കാര്യത്തില്‍ ഞങ്ങള്‍ ചെയ്യുന്നതിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ച് വന്നിരിക്കുകയാണ്. ആദ്യം ജാതി പറഞ്ഞ് സര്‍ക്കാര്‍ ഇതിനെ തകര്‍ക്കാന്‍ നോക്കി, സമരം സവര്‍ണ ജാതിയുടെതാണെന്ന് പറഞ്ഞു, തുഷാര്‍ വെളളാപ്പളളി വന്നപ്പോള്‍ അതില്ല. പിന്നെയുളളത് മലയരയന്‍മാരുടെ പ്രശ്‌നം, ആചാര സംരക്ഷണ സഭ സമരം തുടങ്ങിയപ്പോള്‍ അതുംപോയി. ഇപ്പോ എന്‍എസ്എസിനെ ആക്രമിക്കുകയാണ്. നായര്‍ സര്‍വീസ് സൊസൈറ്റിയെയും അതിന്റെ നേതാവ് സുകുമാരന്‍ നായരെയും ആക്രമിക്കാനുളള നീക്കമാണ് പിണറായി വിജയന്‍ നടത്തുന്നത്. എല്ലാ ദിവസവും എന്‍എസ്എസിന്റെ കരയോഗ മന്ദിരങ്ങള്‍, എന്‍എസ്എസ് ആസ്ഥാനങ്ങള്‍ തകര്‍ക്കപ്പെടുകയാണ്.

അവിടെ പിണറായി വിജയന്‍ പോകില്ല. നിങ്ങള്‍ നോക്കൂ, കളളസ്വാമി കാഷായമുടുത്ത ഒരുത്തന്‍, സന്ദീപാനന്ദന്റെ ഹോം സ്‌റ്റേ തകര്‍ത്തപ്പോള്‍ ഓടിയെത്തിയ മുഖ്യമന്ത്രി എന്‍എസ്എസ് ഓഫിസുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ എന്താണ് മിണ്ടാത്തത്. കാരണം ശബരിമലയിലെ പ്രക്ഷോഭത്തിന് കരുത്ത് പകര്‍ന്നത്, ശബരിമലയിലുണ്ടായിട്ടുളള ഹിന്ദു ഏകീകരണത്തിന്റെ നട്ടെല്ലായി മാറിയത് ശ്രീ സുകുമാരന്‍ നായരാണ്. അല്ലെങ്കില്‍ എന്‍എസ്എസാണ്.അവരുടെ ഉറച്ച നിലപാടാണ് ഈ ഐക്യത്തിന് കാരണമായി വന്നത് എന്നുളളത് കൊണ്ടാണ് പിണറായി വിജയന്‍ മിണ്ടാത്തത്.

Posted by K Surendran on Wednesday, November 7, 2018

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആധുനിക ടിപ്പുസുല്‍ത്താനാണ് പിണറായി വിജയനെന്നും സുരേന്ദ്രന്‍ പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ചരിത്രപ്രസിദ്ധമായ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്ന് ആധുനിക ടിപ്പുസുല്‍ത്താന്‍ പിണറായി വിജയന്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരായ ഒരു സമരത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍.

ടിപ്പു സുല്‍ത്താന്‍ തകര്‍ക്കാന്‍ ശ്രമിച്ച ഈ ക്ഷേത്രത്തില്‍ നിന്ന് പിണറായി വിജയന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശബരിമലയിലേക്കുളള ചരിത്രപരമായ രഥയാത്രയാണ് ഇവിടെ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018