Keralam

പന്തളം കൊട്ടാരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലിയ സഹായങ്ങള്‍ ചെയ്തത് മറക്കാന്‍ കഴിയില്ലെന്ന് കാനം; ശബരിമലയില്‍ കൊട്ടാരത്തിന് വലിയ അവകാശമൊന്നും ഇല്ല

പന്തളം കൊട്ടാരം പഴയകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലിയ സഹായങ്ങള്‍ ചെയ്തത് മറക്കാന്‍ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പന്തളം കൊട്ടാരത്തിന് ശബരിമലയുടെ കാര്യത്തില്‍ വലിയ അവകാശങ്ങളൊന്നും ഇല്ലെന്നും ആലപ്പുഴ ഹരിപ്പാട് സിപിഐയുടെ മണ്ഡലം പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആവശ്യമില്ലാത്ത അവകാശവാദം കൊട്ടാരം ഉന്നയിച്ചാല്‍ അംഗീകരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസും ബിജെപിയും ആര്‍എസ്എസും സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാറ്റിപ്പറയുകയുമായിരുന്നു. ഭരണഘടനയ്ക്കും അപ്പുറമാണ് വിശ്വാസമെന്ന് പ്രചരിപ്പിക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കാനം പറഞ്ഞു.

നേരത്തെ ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് പന്തളത്തെ മുന്‍ രാജകുടുംബത്തിന്റെ നിലപാടുകള്‍ക്കെതിരെ ഇടതുപാര്‍ട്ടികളില്‍ നിന്നും ആദ്യം മുതല്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പന്തളത്തെ മുന്‍ രാജകുടുംബാംഗം തന്നെ പഴയകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കായി കൊട്ടാരം ചെയ്ത സഹായങ്ങള്‍ വ്യക്തമാക്കി മലയാള മനോരമ വാരാന്തപതിപ്പില്‍ ലേഖനവും എഴുതിയിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018