Keralam

കെപിഎംജിയുടെ ക്രൗഡ് ഫണ്ടിംഗ് പരാജയം?; നവകേരള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പുതിയ ഏജന്‍സിയെ തേടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; നിഷേധിച്ച് ഇപി ജയരാജന്‍ 

ക്രൗഡ് ഫണ്ടിംഗ് ചെയ്യുന്നതില്‍ കെപിഎംജിഎ പരാജയപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതോടെ സർക്കാർ പുതിയ കൺസൾട്ടൻസിയെ തേടുന്നുവെന്ന് വിവരം. പ്രളയം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും നിസാര തുക മാത്രമായിരുന്നു ക്രൗഡ് ഫണ്ടിംഗ് വഴി ഇതുവരെ സമാഹരിക്കാനായത്. ഇതെതുടര്‍ന്ന് ചീഫ് സെക്രട്ടറി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

വിവിധ രാജ്യങ്ങളിൽ കരിമ്പട്ടികയിൽ പെട്ട കെപിഎംജിയെ നവകേരള നിർമ്മാണത്തിൽ പങ്കാളിയാക്കിയത് വൻ വിവാദമായിരുന്നു.

പ്രളയമേഖലകളിലെ പുനര്‍നിര്‍മാണത്തിനായി ക്രൗഡ് ഫണ്ടിംഗ് എന്ന ആശയം കെപിഎംജിയാണ് മുന്നോട്ടുവച്ചത്. പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമാകാന്‍ താല്‍പര്യമുളള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സഹായ വാഗ്ദാനം നല്‍കാന്‍ പ്രത്യേക വെബ് പോര്‍ട്ടലും ഇതിനായി തുടങ്ങിരുന്നു. എന്നാൽ വീടുകള്‍ തകര്‍ന്ന് 24 ലക്ഷം രൂപ നഷ്ടമുണ്ടായ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പഞ്ചായത്തില്‍ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കാനായത് 100 രൂപ മാത്രമാണ്.

ഏറ്റവുമധികം വീടുകള്‍ തകര്‍ന്ന ചാലക്കുടി മുന്‍സിപ്പാലിറ്റി. വെബ് പോര്‍ട്ടലില്‍ നല്‍കിയ കണക്കനുസരിച്ച് പുനര്‍നിര്‍മാണത്തിന് വേണ്ടത് ആറ് കോടി 18 ലക്ഷം രൂപയാണ് ഇവിടെ ഇതുവരെയും കാര്യമായ സഹായ വാ
ഗ്ദാനമൊന്നും ലഭിച്ചിട്ടില്ല. പത്തനംതിട്ടയിലെ റാന്നിയിലും സമാന അവസ്ഥയാണ്. ഒരു കോടി രൂപയാണ് ഇവിടുത്തെ വീടുകളുടെ പുനർനിർമ്മാണത്തിന് ആവശ്യമായിട്ടുളളത്.

കേരള പുനർനിർമ്മാണ കൺസൾട്ടിംഗ് സ്ഥാനത്ത് നിന്ന് കെപിഎംജിഎയെ മാറ്റില്ലെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. സൗജന്യ നിരക്കിലാണ് കെപിഎംജിഎയുടെ സേവനം സർക്കാർ ഉപയോഗിക്കുന്നത്. കമ്പനിയെ മാറ്റേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.

ഇതിനിടെ പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം കിട്ടാന്‍ സര്‍ക്കാരുണ്ടാക്കിയ റീബില്‍ഡ് കേരളാ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടിയെന്നും പരാതിയുണ്ട്. ആലപ്പുഴയില്‍ മാത്രം 13,000 പേരുടെ വീടുകള്‍ അപ് ലോഡ് ചെയ്യാനായില്ല. വിവരങ്ങള്‍ കൈമാറാനാവാത്ത വീട് തകര്‍ന്ന ആയിരങ്ങള്‍ക്ക് എങ്ങനെ ധനസഹായം കിട്ടുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018