Keralam

ശബരിമല സമരം സുപ്രിം കോടതി വിധിക്കെതിരെ, അക്രമിക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി; പ്രയാറിന്റെ ഹര്‍ജി പിന്‍വലിക്കണമെന്നും നിര്‍ദേശം 

ശബരിമലയിലെ സമരം സുപ്രിം കോടതി വിധിക്കെതിരെയാണെന്ന് ഹൈക്കോടതി. സമരത്തില്‍ അറസ്റ്റിലായ തൃപ്പൂണിതുറ സ്വദേശി ഗോവിന്ദ് മധുസൂദനന്‍ നല്‍കിയ ജാമ്യ ഹര്‍ജി തളളി. ന്യായികരിക്കാനാകാത്ത അക്രമ സംഭവങ്ങളാണ് പമ്പയിലും നിലയ്ക്കലുമുണ്ടായതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സുപ്രിം കോടതി വിധിക്ക് എതിരെയാണ് സമരം. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അക്രമങ്ങള്‍ അവര്‍ത്തിക്കുമെന്നും കോടതി പറഞ്ഞു. ശബരിമല അക്രമസംഭവത്തില്‍ പങ്കില്ലെന്ന ഗോവിന്ദന്റെ വാദം കോടതി അംഗീകരിച്ചില്ല.

ശബരിമല അക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മുന്‍പിലെത്തിയ ആദ്യ ജാമ്യപേക്ഷയാണ് ഗോവിന്ദ് മധുസൂദനന്റേത്. താന്‍ അക്രമത്തില്‍ പങ്കാളിയല്ലന്നും നാമജപ ഘോഷയാത്രയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ് ഈ ഘട്ടത്തില്‍ ജാമ്യപേക്ഷ നല്‍കാന്‍ കഴിയില്ല എന്നു പറഞ്ഞാണ് കോടതി ജാമ്യപേക്ഷ തള്ളിയത്.

ശബരിമല വിഷയത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. റിവ്യൂ ഹര്‍ജി നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ല. റിവ്യൂ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും അനുവദിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചത് കൊണ്ടാവാം സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കാത്തത്. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അവകാശങ്ങളില്‍ ഇടപെടാനാകില്ല.

ദേവസ്വം ബോര്‍ഡംഗം കെപി ശങ്കരദാസിന്റെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയില്‍ മോശം പെരുമാറ്റം ബോധ്യപ്പെട്ടാല്‍ മാത്രമെ നടപടി സാധ്യമാകൂ. പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018