Keralam

കെവിന്‍ കേസില്‍ കൈക്കൂലി വാങ്ങിയ എഎസ്‌ഐ ബിജുവിനെ പിരിച്ചുവിട്ടു; പൊലീസ് ഡ്രൈവറുടെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി; നടപടി കോട്ടയം എസ്പിയുടേത് 

കെവിന്‍ കൊലക്കേസില്‍ പ്രതിയുടെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയ എഎസ്‌ഐ ടിഎം ബിജുവിനെ പൊലീസില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് ഡ്രൈവര്‍ എംഎന്‍ അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ സര്‍വ്വീസ് ആനുകൂല്യങ്ങളും റദ്ദാക്കി. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കറാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

കെവിന്റെ ഭാര്യ നീനൂവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ കയ്യില്‍ നിന്നാണ് എഎസ്‌ഐ ബിജു കൈക്കൂലി വാങ്ങിയത്. കെവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയാണ് ഷാനു. മുന്‍ എസ്ഐ എം എസ് ഷിബു , റൈറ്റര്‍ സണ്ണി മോന്‍ എന്നിവര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഐജിയുടെ അന്വേഷണം തുടരുമ്പോള്‍ ഇവർക്കെതിരെയുള്ള ക്രിമിനൽ നടപടികളും തുടരും.

കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് പുലര്‍ച്ചെ രണ്ടരമണിയോടെ പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ ബിജുവും ഡ്രൈവറും മദ്യപിച്ച പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പരിശോധിക്കുമ്പോള്‍ ഷാനുവും സംഘവും മദ്യപിച്ചിരുന്നുകേസെടുക്കാതിരിക്കാന്‍ ആയിരം രൂപ വീതം രണ്ടുപേര്‍ക്കും കൈക്കൂലി നല്‍കിയെന്ന് ഷാനു നേരത്തെ മൊഴി നല്‍കിയിരുന്ന . ചോദ്യം ചെയ്യലില്‍ ഷാനു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ഇത് പ്രത്യേക കേസായി പൊലീസ് രേഖപ്പെടുത്തുകയായിരിന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018