Keralam

കൊച്ചിതീരത്ത് ഓരോവര്‍ഷവും സമുദ്രനിരപ്പ് ഉയരുന്നുവെന്ന് ജെഎന്‍യു ഗവേഷകരുടെ പഠനം; ഭൂഗര്‍ഭജലത്തിന്റെ ഗുണം കുറയുന്നു

കൊച്ചി തീരത്തെ സമുദ്രനിരപ്പ് ഓരോ വര്‍ഷവും 1.8 മില്ലീമീറ്റര്‍ ഉയരുന്നുവെന്ന് പഠനം. ജെഎന്‍യു ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കൊച്ചി തീരത്തെ ആശങ്കയിലാഴ്ത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഗവേഷക സംഘം പഠന റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ക്ലൈമറ്റ് ചേയ്ഞ്ചില്‍ പ്രസിദ്ധീകരിച്ചു.

കൊച്ചി തീരത്ത് സമുദ്ര ജലം കൂടുതല്‍ കരയിലേക്ക് കയറുകയാണ്. ഇതിനാല്‍ ഭൂഗര്‍ഭ ജലത്തിന്റെ ഗുണം കുറയുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചിയിലെ 80 ശതമാനത്തോളം തീരത്തും മണ്ണൊലിപ്പ് ഉണ്ടാകുന്നുണ്ട്. തിരമാല, കാറ്റ് എന്നിവയുടെ സ്വാഭാവിക മര്‍ദ്ദം കൂടാതെ, ഖനനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണൊലിപ്പിന് കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഗവേഷക സംഘം തെക്കന്‍ വൈപ്പിന്‍ മുതല്‍ മൂവാറ്റുപുഴ വരെയുള്ള 27 ഇടങ്ങളിലെ കിണര്‍വെള്ളം പരിശോധിച്ചാണ് ഭൂഗര്‍ഭ ജലത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് നിരീക്ഷിച്ചത്. ചെല്ലാനത്തുനിന്നുള്ള വെള്ളത്തില്‍ ഉപ്പുരസത്തിന്റെ കൂടുതലും എടവനക്കാട്, പള്ളിപ്പുറം ഭാഗങ്ങളില്‍ വെള്ളത്തിന് ക്ഷാര സ്വഭാവവുമുണ്ടെന്നാണ് കണ്ടെത്തല്‍.

ഭൂഗര്‍ഭ ജലം ശുദ്ധിയാക്കാന്‍ കിണര്‍ റീച്ചാര്‍ജിങ് വര്‍ദ്ധിപ്പിക്കണമെന്ന് ഭൂഗര്‍ഭ ഡിവിഷന്‍ ഗവേഷകന്‍ സിപി പ്രിജു പറഞ്ഞു. കൂടുതല്‍ പ്രശ്നം നേരിടുന്നത് താഴ്ന്ന പ്രദേശങ്ങളിലാണ്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ മിക്ക തീരങ്ങളിലേയും വെള്ളം കുടിക്കാന്‍ കഴിയുന്നതാണ്. അമിത ജലമൂറ്റല്‍ കുറയ്ക്കണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു.

സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഭൂഗര്‍ഭ ജലത്തിന്റെ ഗുണം കുറയുന്നുണ്ടോ എന്നതിനായിരുന്നു പഠനം ഊന്നല്‍ നല്‍കിയുന്നത്. 1971-2007 കാലഘട്ടത്തെ സമുദ്രനിരപ്പ് വിവരങ്ങളും 2002-2012 കാലത്തെ ഉപഗ്രഹ ദൃശ്യങ്ങളും ഉപയോഗിച്ചായിരുന്നു പഠനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018