Keralam

എംജി സര്‍വകലാശാല ബിരുദ പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ ചോദ്യക്കടലാസുകള്‍; പരീക്ഷയും മൂല്യനിര്‍ണയവും ഓണ്‍ലൈനിലാക്കാനും പദ്ധതി

ചോദ്യബാങ്കില്‍ നിന്ന് സോഫ്റ്റ്വെയര്‍ തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളാകും ചോദ്യക്കടലാസിലുണ്ടാകുക. തുടര്‍ന്ന് ഇവ 192 കോളെജുകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.

എംജി സര്‍വകലാശാല ബിരുദ പരീക്ഷകള്‍ ഓണ്‍ലൈന്‍ ചോദ്യക്കടലാസുകള്‍ ഉപയോഗിച്ച് നടത്തുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 27ന് നടക്കുന്ന മൂന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളിലാണ് ആദ്യം ഈ രീതി നടപ്പാക്കുന്നത്.

ചോദ്യബാങ്കില്‍ നിന്ന് സോഫ്റ്റ്വെയര്‍ തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളാകും ചോദ്യക്കടലാസിലുണ്ടാകുക. തുടര്‍ന്ന് ഇവ 192 കോളെജുകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.

സപ്ലിമെന്ററി പരീക്ഷയെഴുതുന്നവര്‍ക്ക് പഴയ ചോദ്യക്കടലാസുകള്‍ തന്നെ തുടരും. പരീക്ഷണാര്‍ത്ഥമുള്ള ചോദ്യക്കടലാസുകള്‍ ഉടന്‍ അയയ്ക്കും. അരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.

പരീക്ഷയെഴുത്തും മൂല്യനിര്‍ണയവും ഓണ്‍ലൈനിലാക്കാനുള്ള പദ്ധതിയും സര്‍വ്വകലാശാലയുടെ പരിഗണനയിലാണ്. എംജി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളെജുകളിലേക്ക് ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രവേശനം നേടാന്‍ പ്രായപരിധിയില്ലെന്ന ഉത്തരവും പുറത്തിറങ്ങിയിരുന്നു. അക്കാദമിക യോഗ്യത മാത്രമായിരിക്കും ഇനി പ്രവേശനത്തിനുള്ള മാനദണ്ഡം.

പ്ലസ്ടു/തത്തുല്യ അക്കാദമിക് യോഗ്യത നേടിയവര്‍ക്ക് ബിരുദ പ്രോഗ്രാമുകള്‍ക്കും, ബിരുദ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കും പ്രായനിബന്ധനയില്ലാതെ പ്രവേശനം നല്‍കണമെന്നാണ് സര്‍വകലാശാലയുടെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018