Keralam

ആഗ്രഹം പോലെ കാര്‍ത്ത്യായനി അമ്മയ്ക്ക് ഇനി കംപ്യൂട്ടറും പഠിക്കാം; ലാപ്‌ടോപ് സമ്മാനമായി നല്‍കി വിദ്യാഭ്യാസമന്ത്രി 

തൊണ്ണൂറ്റിയാറാമത്തെ വയസില്‍ ജീവിതത്തിലാദ്യത്തെ പരീക്ഷയെഴുതി നാലാംക്ലാസ് തുല്യതാ പരീക്ഷയില്‍ 98 മാര്‍ക്കുവാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞ കാര്‍ത്ത്യായനിയമ്മയ്ക്ക് ഇരട്ടി മധുരം. കംപ്യൂട്ടര്‍ പഠിക്കണമോ എന്ന മന്ത്രിയുടെ ചോദ്യത്തിന് കാര്‍ത്ത്യായനിയമ്മ നല്‍കിയത് ആരെങ്കിലും വാങ്ങിച്ചുതന്നാല്‍ പഠിക്കുമെന്ന മറുപടി. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉടനെ നല്‍കി കാര്‍ത്ത്യായനിയമ്മക്കൊരു പുതുപുത്തന്‍ ലാപ്‌ടോപ്പ്.

മന്ത്രിതന്നെ സ്വിച്ച് ഓണ്‍ ചെയ്ത് കാര്‍ത്ത്യായനിയമ്മയെ കീബോഡില്‍ തൊടുവിച്ച് അക്ഷരങ്ങളിലൂടെ വിരലുകള്‍ പതിയെ നീക്കി പേരെഴുതിക്കൊടുത്തു. സ്‌ക്രീനില്‍ തെളിഞ്ഞ തന്റെ പേരുനോക്കി പുഞ്ചിരിച്ചു ആ തൊണ്ണൂറ്റാറുകാരി.

അക്ഷരലക്ഷം തുല്യതാപരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ കാര്‍ത്ത്യായനിയമ്മയെ നേരിട്ട് കണ്ട് അഭിനന്ദിക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി സമ്മാനം കൈമാറിയത്. കമ്പ്യൂട്ടര്‍ വേണമെന്ന ആഗ്രഹം കാര്‍ത്ത്യായനിയമ്മ നേരത്തെ പ്രകടിപ്പിച്ചിരുന്നു.

അടുത്തവര്‍ഷം പത്താംതരം തുല്യതാ പരീക്ഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാര്‍ത്ത്യായനിയമ്മ പങ്കുവച്ചു. രാജ്യത്തെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രചോദനമാണ് കാര്‍ത്ത്യായനിയമ്മയെന്ന് മന്ത്രി പറഞ്ഞു.

റാങ്ക് ജേതാവിന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുല്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും നിരവധിപ്പേരാണ് അഭിനന്ദനവുമായെത്തുന്നത്. സിനിമാതാരം മഞ്ജു വാര്യരും കാര്‍ത്ത്യായനിയമ്മയെ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു.

ആഗ്രഹം പോലെ കാര്‍ത്ത്യായനി അമ്മയ്ക്ക് ഇനി കംപ്യൂട്ടറും പഠിക്കാം; ലാപ്‌ടോപ് സമ്മാനമായി നല്‍കി വിദ്യാഭ്യാസമന്ത്രി 

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ചേപ്പാട് സ്വദേശിയായ കാര്‍ത്ത്യായനിയമ്മ ഇതിനു മുന്‍പ് സ്‌കൂളില്‍ പോയിട്ടില്ല. രണ്ടുവര്‍ഷം മുന്‍പ് ഇളയമകള്‍ അമ്മിണിയമ്മ പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചിരുന്നു. അന്നാണ് പഠിക്കാനുള്ള മോഹം കാര്‍ത്ത്യായനിയമ്മക്കു തുടങ്ങിയത്. സംസ്ഥാനത്ത് പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ ആളും കാര്‍ത്ത്യായനിയമ്മ തന്നെയാണ്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018