Keralam

പൊലീസുകാരന് ഡ്യൂട്ടി മാറാന്‍ സ്റ്റേഷനിലേക്ക് പോകാന്‍ പറഞ്ഞു, സനലിനെ ആദ്യം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ 

ആംബുലന്‍സില്‍ വെച്ച് സനലിന് ജീവനുണ്ടായിരുന്നുവെന്നും മെഡിക്കല്‍ കോളെജില്‍ എത്തിച്ചപ്പോഴാണ് മരിച്ചതെന്നും ആംബുലന്‍സ് ഡ്രൈവര്‍ അനീഷ്.

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിനെ കൊണ്ടുപോയ ആംബുലന്‍സ് പൊലീസ് സ്റ്റേഷനിലേക്ക് വഴി തിരിച്ചുവിട്ടെന്ന് സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ്. പൊലീസുകാരന്‍ ഡ്യൂട്ടി മാറണമെന്ന് പറഞ്ഞപ്പോഴാണ് സറ്റേഷനിലേക്ക് പോയതെന്ന് അനീഷ് പറഞ്ഞു. അപകടസ്ഥലത്തുള്ളവര്‍ ആദ്യം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പൊലീസ് നിലപാട് എടുക്കുകയായിരുന്നുവെന്നും അനീഷ് പറയുന്നു.

സ്റ്റേഷനിലേക്ക് പോയപ്പോള്‍ ആംബുലന്‍സിന്റെ വേഗത കുറയ്ക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടുവെന്നും അനീഷ് പറഞ്ഞു.

നെയ്യാറ്റിന്‍കര ആശുപത്രിയില്‍ കൊണ്ടുപോയാണ് ഫസ്റ്റ്എയ്ഡ് കൊടുത്തത്. ആളുടെ നില വളരെ മോശമായിരുന്നു. മെഡിക്കല്‍ കോളെജിലേക്ക് റെഫര്‍ ചെയ്ത് കഴിഞ്ഞ്, വണ്ടി തിരിച്ച് സൈറണ്‍ ഇടാന്‍ പോയപ്പോഴേക്കും സ്‌റ്റേഷനിലേക്ക് പോകണമെന്നാണ് പറഞ്ഞത്. അസൗകര്യമുണ്ടെന്നും പകരം വേറൊരാള്‍ വരുമെന്നുമാണ് പറഞ്ഞത്. അങ്ങനെ സ്റ്റേഷനിലേക്ക് പോകുകയും അവിടുന്നൊരാള്‍ ഓടി വന്ന് ആംബുലന്‍സില്‍ കയറിയപ്പോഴേക്കും വണ്ടി തിരിച്ച് മെഡിക്കല്‍ കോളെജിലേക്ക് പോകുകയുമാണുണ്ടായത്. 
അനീഷ്, ആംബുലന്‍സ് ഡ്രൈവര്‍

ആംബുലന്‍സില്‍ വെച്ച് സനലിന് ജീവനുണ്ടായിരുന്നുവെന്നും മെഡിക്കല്‍ കോളെജില്‍ എത്തിച്ചപ്പോഴാണ് മരിച്ചതെന്നും അനീഷ് പറഞ്ഞു.

കരമന ഭാഗത്ത് വെച്ച് ദീര്‍ ഘശ്വാസം വിടുന്നത് കേട്ടിരുന്നു. പട്ടത്ത് വെച്ച് എന്റെ കൂടെയുണ്ടായിരുന്ന പൊലീസുകാരനും ജീവനുണ്ടെന്നാണ് പറഞ്ഞത്. മെഡിക്കല്‍ കോളെജില്‍ എത്തി ഡോര്‍ തുറന്നപ്പോള്‍ അനക്കമൊന്നുമില്ല, അങ്ങനെ നേരെ സ്ട്രച്ചറിലോട്ട് മാറ്റി കൊണ്ടുപോയി ചെക്ക് ചെയ്തപ്പോഴേക്കും ആള് മരിച്ചിട്ടുണ്ടായിരുന്നു.   
അനീഷ്, ആംബുലന്‍സ് ഡ്രൈവര്‍

സംഭവം നടന്ന ദിവസം രാത്രി 10 മണിയോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച സനലിനെ വിശദ പരിശോധനയക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആംബുലന്‍സ് പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് തിരിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018