Keralam

‘ഞാനിവിടെ നില്‍ക്കുന്നില്ല, തത്കാലം മാറിനില്‍ക്കാന്‍ പോകുന്നു’; ഡിവൈഎസ്പി ഹരികുമാര്‍ അവസാനമായി ഫോണില്‍ സംസാരിച്ചത് റൂറല്‍ എസ്പിയോട്; നടപടിയെടുത്തില്ലെന്ന് ആക്ഷേപം

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത് റൂറല്‍ എസ്പി അശോക് കുമാറിനെ. ഇയാളോട് സംസാരിച്ചതിന് ശേഷം ഹരികുമാര്‍ രണ്ട് മൊബൈല്‍ ഫോണുകളും ഓഫാക്കി.

സംഭവമെന്താണെന്ന് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നോ നെയ്യാറ്റിന്‍കര സ്റ്റേഷനിലോ അന്വേഷിച്ച് എസ്പി ഉടന്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അന്നു രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമായിരുന്നു എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

നെയ്യാറ്റിന്‍കരയില്‍ ഒരു അപകടമുണ്ടായി. തര്‍ക്കത്തിനിടെ ഒരാളെ കാറിടിച്ചു. ഞാനിവിടെ നില്‍ക്കുന്നില്ല.തല്‍ക്കാലം മാറിനില്‍ക്കാന്‍ പോകുന്നു.ഇതാണ് ഹരികുമാര്‍ എസ്പിയോട് ഫോണില്‍ പറഞ്ഞത്.

ഇയാള്‍ കേരളം വിട്ടെന്ന സൂചനയെ തുടര്‍ന്ന് ഹരികുമാറിനെയും സുഹൃത്ത് ബിനുവിനെയും തേടി പൊലീസ് സംഘം മധുര അടക്കമുള്ള സ്ഥലങ്ങളിലേക്ക് തിരിച്ചു.

ഹരികുമാറിനെ ഉടന്‍ പിടികൂടാനായില്ലെങ്കില്‍ ജനരോഷം താങ്ങാനാകില്ലെന്ന് അന്വേഷണ സംഘത്തോട് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. റൂറല്‍ എസ്പിയുടെ ശുപാര്‍ശയില്‍ കേസ് അന്വേഷണം ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണം വിവാദങ്ങള്‍ക്ക് കാരണമാകുമെന്നാണ് എസ്പി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018