Keralam

ശബരിമലയില്‍ എത്തിയത് 200 ഭക്തന്‍ മാത്രമെന്ന് പൊലീസ് റിപ്പോര്‍ട്ട്; സുപ്രീം കോടതി വിധി തടയാന്‍ എത്തിയത് ഏഴായിരം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍

ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്ന നവംബര്‍ അഞ്ചിന് ശബരിമലയില്‍ എത്തിയ 7300 പേരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഭക്തരെന്ന് പൊലീസ്. മറ്റുളളവര്‍ ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ വിവിധ ഹിന്ദു ഗ്രൂപ്പുകളുടെയോ പ്രവര്‍ത്തകരോ ആണെന്നാണ് പൊലീസ് വിലയിരുത്തല്‍.

സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ ശബരിമലയില്‍ നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരാണ് ഇതില്‍ 200 പേരെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മുഖം തിരിച്ചറിയാനുളള ക്യാമറകള്‍ പൊലീസ് ഇത്തവണ സജ്ജീകരിച്ചിരുന്നു ഇത് പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇവരെ മണ്ഡല മകര വിളക്കിനായി നട തുറക്കുന്ന നവംബര്‍ 16 മുതല്‍ നിരീക്ഷണത്തില്‍ വക്കുമെന്നും പൊലീസ് വ്യക്തമാക്കി.

നേരത്തെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങി വീണ്ടും ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി എത്തിയാല്‍ അവരെ തടയാനാവില്ലെന്നും പൊലീസ് പറയുന്നു, ക്ഷേത്രദര്‍ശനം നടത്താനുളള അവകാശത്തെ തടയാനാകില്ല.

നവംബര്‍ അഞ്ചിന് നട തുറക്കുന്നതുമായി ബന്ധപ്പെട്ട വ്യാപക സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. എന്നിട്ടും സന്നിധാനത്തത്ത് എത്തിയ അമ്പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി വനിതാ പൊലീസ് അടക്കമുളളവരെ സന്നിധാനത്ത് വിന്യസിച്ചിരുന്നെങ്കിലും ഫലപ്രദമായില്ല.

കുട്ടിയുടെ ചോറൂണിന് സന്നിധാനത്തെത്തിയ തൃശൂര്‍ സ്വദേശിനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018