Keralam

‘ഋതുമതിയായ സത്രീക്കും ചണ്ഡാളനും നിഷിദ്ധമല്ല ദൈവം’; എഴുത്തച്ഛനെ ഓര്‍മിപ്പിച്ച് പിണറായി  

കാലോചിതമായി ആചാരങ്ങള്‍ മാറ്റാനും പരിഷ്‌ക്കരിക്കാനും എന്നും മുന്നിലുണ്ടായിരുന്നത് വിശ്വാസികളായിരുന്നെന്നും അനാചരങ്ങള്‍ മാറ്റാനുളള ഊര്‍ജ്ജമായിട്ടായിരുന്നു അവര്‍ വിശ്വാസത്തെ കണ്ടിരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരകം ഉദ്ഘാടനം ചെയ്തത് മുന്‍നിര്‍ത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഋതുമതിയായ സത്രീക്കും ചുടല കാക്കുന്ന ചണ്ഡാളനും നിഷിദ്ധമല്ല ദൈവം എന്നാണ് ഹരിനാമകീര്‍ത്തനത്തില്‍ എഴുത്തച്ഛന്‍ പറയുന്നത്. ബ്രാഹ്മണന് എത്രത്തോളം അവകാശപ്പെട്ടതാണോ ദൈവം അത്രത്തോളം അവകാശപ്പെട്ടതാണ് ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനുമെന്ന് എഴുതിയ എഴുത്തച്ഛന്‍ എത്ര പുരോഗമനപരമായാണ് കാര്യങ്ങളെ കണ്ടത്. അതിനെതിരുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. അനാചരത്തെ ഉറപ്പിക്കാനുളളതല്ല വിശ്വാസം എന്ന് നാം മനസ്സിലാക്കണം.  
പിണറായി വിജയന്‍

വടകരയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തിലാണ് അധ:കൃതരുടെ ക്ഷേത്രപ്രവേശനം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചതെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രി അക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വം കൈകൊണ്ട നിലപാട് ഇപ്പോള്‍ കൈക്കൊളളാന്‍ വര്‍ത്തമാനകാലത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഭാഗമായി കസ്തൂര്‍ബ ഗാന്ധിയും രാജഗോപാലാചാരിയുമടക്കമുള്ളവര്‍ പൊന്നാനി താലൂക്കിലുടനീളം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പരിശ്രമിച്ചിരുന്നു. അനാചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ അക്കാലത്തെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇന്ന് ആചാരമാണ്, വിശ്വാസമാണ് മാറ്റാന്‍ പാടില്ല എന്ന് പറയുന്നവര്‍ ഇവരെക്കുറിച്ചും ഓര്‍ക്കണം.നവോത്ഥാനത്തിന്റെ ഭാഗമായി നമ്മുടെ നാട് മുന്നോട്ട് പോയെങ്കിലും ഒരു കൂട്ടര്‍ എത്രത്തോളം പുറകോട്ട് പോയി എന്നത് നാം ആലോചിക്കണമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ കുറിച്ചു.

ഗുരുവായൂര്‍ ക്ഷേത്രം തകരട്ടെ എന്ന് കരുതിയല്ല കെ കേളപ്പന്‍ ഉള്‍പ്പെടെയുളളവര്‍ ഗുരുവായൂര്‍ സത്യാഗ്രഹം നടത്തിയത്. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ അവകാശത്തിന് വേണ്ടിയായിരുന്നു സമരം. ജനങ്ങള്‍ക്കും, സമൂഹത്തിനും വേണ്ടിയാണ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നിലകൊളളുന്നതെന്നും ആവര്‍ത്തിച്ച പിണറായി ശ്രീനാരായണഗുരുവും അയ്യങ്കാളിയും ഉള്‍പ്പെടെയുളള നവോത്ഥാന നായകന്മാര്‍ കൊളുത്തിയ വെളിച്ചം തല്ലികെടുത്താനാണ് ഇന്ന് ചിലര്‍ ശ്രമിക്കുന്നതെന്നും അത് ഗൗവരമായി കാണണമെന്നും വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018