Keralam

പിവി അന്‍വറിനെതിരായ കേസ് അട്ടിമറിക്കാന്‍ പൊലീസ് ഇടപെടല്‍; ക്രിമിനല്‍ കേസ് സിവില്‍ കേസാക്കി മാറ്റാന്‍ നീക്കം; പരാതിക്കാരന് പൊലീസിന്റെ നോട്ടീസ്

മലപ്പുറം സ്വദേശിയും പ്രവാസിയുമായ സലിം നടുത്തൊടിക്ക് പാറമട ബസിനസില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് സിവില്‍ കേസാക്കി മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നത്.

പിവി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ മഞ്ചേരി പൊലീസിന്റെ ഇടപെടല്‍. എംഎല്‍എയ്ക്ക് എതിരായ ക്രിമിനല്‍ കേസ് സിവില്‍ കേസാക്കി മാറ്റി അറസ്റ്റ് ഒഴിവാക്കാനാണ് പൊലീസ് നീക്കം.

മലപ്പുറം സ്വദേശിയും പ്രവാസിയുമായ സലിം നടുത്തൊടിക്ക് പാറമട ബസിനസില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് സിവില്‍ കേസാക്കി മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നത്. ഇക്കാര്യം കാണിച്ച് പൊലീസ് പരാതിക്കാരന് നോട്ടീസ് നല്‍കി.

തട്ടിപ്പ് മനസിലാക്കിയ സലിം പൊലീസിന് പരാതി നല്‍കിയെങ്കിലും പി.വി അന്‍വറിന് എതിരെ കേസെടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. മഞ്ചേരി പൊലീസ് അന്‍വറിന് എതിരെ ഐപിസി 420 അനുസരിച്ച് കേസെടുത്തിരുന്നു.

കേസിന്റെ അന്വേഷണത്തിനായി മംഗലാപുരത്ത് പോയ പൊലീസിന് പരാതിക്കാരന്റെ ആരോപണം ശരിയെന്ന് തെളിയിക്കുന്ന നിരവധി തെളിവുകളും ലഭിച്ചിരുന്നു. ഇതോടെ ക്രിമിനല്‍ ഗൂഢാലോചന കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ല.

ഇതിനിടെയാണ് ക്രിമിനല്‍ കേസ് സിവില്‍ കേസാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പരാതിക്കാരനെ സമീപിച്ചിരിക്കുന്നത്. വിചാരണയടക്കം വൈകിപ്പിച്ച് എംഎല്‍എയെ കേസില്‍ നിന്നും രക്ഷപ്പെടുത്താനാണ് പൊലീസ് നീക്കമെന്നും ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പരാതിക്കാരന്‍ സലീം പറഞ്ഞു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018