Keralam

പ്രീത ഷാജിക്ക് നിയമപരമായി ഒരു ആനുകൂല്യത്തിനും അര്‍ഹതയില്ലെന്ന് ഹൈക്കോടതി; കേസ് പരിഗണിക്കുന്നത് ക്ഷമാപൂര്‍വ്വം

പ്രീത ഷാജിക്ക് നിയമപരമായി ഒരു ആനുകൂല്യത്തിനും അര്‍ഹതയില്ലെന്ന് ഹൈക്കോടതി. ഭൂമി ലേലത്തില്‍ എടുത്ത വ്യക്തിയും സര്‍ക്കാരും വേണ്ടത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതി ക്ഷമയോടെയാണ് കേസ് കേള്‍ക്കുന്നതെന്നും കോടതി പറഞ്ഞു.

ഇടപ്പളളിയിലെ ഭൂമിക്ക് പകരം മറ്റ് സ്ഥലത്ത് എട്ട് സെന്റ് ഭൂമിയും വീടും പത്ത് ലക്ഷം രൂപയും നല്‍കാമെന്ന കാര്യം ഹര്‍ജിക്കാരന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യവും കോടതിയില്‍ അറിയിച്ചു. ഇതില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് പ്രീത ഷാജിയുടെ അഭിഭാഷകന്‍ പറഞ്ഞു.

വായ്പകുടിശ്ശികയെ തുടര്‍ന്ന് ജ്പ്തി ചെയ്ത ഭൂമി ലേലത്തില്‍ പിടിച്ചിട്ടും വിട്ടു നല്‍കുന്നില്ലെന്ന് ആരോപിച്ച് ആലങ്ങാട് സ്വദേശി രതീഷ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

ജപ്തികഴിഞ്ഞ വീട്ടില്‍ താമസിക്കാന്‍ പ്രീത ഷാജിക്ക് യാതൊരു അവകാശവും ഇല്ലെങ്കിലും ഇക്കാര്യത്തില്‍ കോടതിക്കെന്തങ്കിലും ചെയ്യാന്‍ പറ്റുമൊ എന്നു നോക്കാമെന്നും ഡിവിഷന്‍ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

കയറിക്കിടക്കാന്‍ വേറെ സ്ഥലമില്ലെന്നും വീട്ടില്‍ നിന്ന് ഇറക്കിവിടരുതെന്നും പ്രീത ഷാജി ഹൈക്കോടതിയിലെത്തി നേരിട്ടറിയിച്ചിരുന്നു. എന്നാല്‍ ജപ്തി നടപടിക്ക് കോടതി ഉത്തരവിട്ടപ്പോള്‍ അവിടെ സമര പരമ്പരയല്ലെ നടന്നതെന്നാണ് കോടതി ചോദിച്ചത്. പ്രീതയുടെയും കുടുംബത്തിന്റെയും വാദം കേട്ടതിനു ശേഷമല്ലേ കോടതി ഉത്തരവിട്ടതെന്നും കോടതി ഓര്‍മിപ്പിച്ചു.

രണ്ടുലക്ഷം രൂപയുടെ ബാങ്ക് വായ്പ്പയ്ക്ക് സുഹൃത്തിന് ജാമ്യം നിന്നതിനെ തുടര്‍ന്നാണ് പ്രീത ഷാജിക്കും കുടുംബത്തിനും കിടപ്പാടം നഷ്ടമായത്. 38 ലക്ഷം രൂപയ്ക്കാണ് ഇടപ്പള്ളിയിലെ രണ്ടര ഏക്കര്‍ ഭൂമിയും പുരയിടവും ഇടനിലക്കാരന്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018