Keralam

ചുംബന സമരം നടത്താന്‍ സ്വാതന്ത്ര്യമെന്ന പോലെ ശബരിമലയില്‍ കയറണമെന്ന് പറയുന്നത് വിഡ്ഢിത്തം, ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ബാലകൃഷ്ണപിളള

ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിളള. പരമ്പരാഗതമായ വിശ്വാസങ്ങളും ആചാരങ്ങളും പരിരക്ഷിക്കുകയാണ് വേണ്ടത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ചത് കോടതിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.

ചുംബന സമരം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് പോലെ ശബരിമലയില്‍ കയറണമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. എന്‍എസ്എസ് കരയോഗങ്ങള്‍ക്കെതിരായ ആക്രമണം നടത്തിയത് ആര്‍എസ്എസുകാരാണെന്ന് മന്ത്രി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന് ഔദ്യോഗികമായി വിവരം കിട്ടിയത് കൊണ്ടാകാമെന്നും ബാലകൃഷ്ണപിളള പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് നേരത്തെ വ്യക്തമാക്കി മലകയറാനെത്തിയ സ്ത്രീകളെ രൂക്ഷമായി വിമര്‍ശിച്ച ബാലകൃഷ്ണപിളള പിന്നീട് സര്‍ക്കാരിനെ അനുകൂലിച്ച് എല്‍ഡിഎഫ് വേദിയിലും എത്തിയിരുന്നു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടുകള്‍ വ്യക്തമാക്കുന്നതിനായി എല്‍ഡിഎഫ് കൊല്ലത്ത് സംഘടിപ്പിച്ച മഹാസംഗമത്തിലാണ് എന്‍എസ്എസ് പദവി വഹിക്കുന്ന, മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായ ബാലകൃഷ്ണപിളള സര്‍ക്കാരിനെ അനുകൂലിച്ചത്.

വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ശബരിമല കയറാന്‍ സ്ത്രീകളെ ആരെയും സര്‍ക്കാര്‍ അവിടെ കൊണ്ടുവന്നിട്ടില്ല. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ ശനിക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പിലാക്കി. 400 വര്‍ഷം പഴക്കമുളള ആചാരമാണ് ഇവിടെ അവസാനിപ്പിച്ചത്.

ബിജെപിയും കോണ്‍ഗ്രസും കോലാഹലമുണ്ടാക്കാതെ കേസില്‍ കക്ഷി ചേരുകയാണ് വേണ്ടത്. ആര്‍എസ്എസ് സവര്‍ണ മേധാവിത്വത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ മലയരയന്മാര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന അവകാശവാദം ചരിത്രപരമാണ്. പക്ഷേ ആര്‍എസ്എസ് അതിനോട് യോജിക്കുന്നില്ല, എന്നിങ്ങനെ ആയിരുന്നു ബാലകൃഷ്ണ പിളളയുടെ ശബരിമല വിഷയത്തിലുളള പ്രതികരണങ്ങള്‍.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018