Keralam

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ മുഴുവന്‍ വിവരങ്ങളും ചേര്‍ക്കാനായില്ല; മുന്നറിയിപ്പില്ലാതെ റീബില്‍ഡ് കേരള ആപ്പ് പിന്‍വലിച്ചെന്ന് പരാതി 

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ആരംഭിച്ച റീബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടിയെന്ന് പരാതി. ആലപ്പുഴയില്‍ മാത്രം 13000 പേരുടെ വിവരങ്ങല്‍ അപ്‌ലോഡ് ചെയ്യാനായില്ല. വീട് തകര്‍ന്നവരുടെ വിവരങ്ങള്‍ കൈമാറാനാകാതെ വന്നതോടെ ധനസഹായം എങ്ങനെ ലഭിക്കുമെന്നറിയാതെ കുഴങ്ങുകയാണ് പ്രളയ ബാധിതര്‍.

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും ആപ്പില്‍ നല്‍കാനും സര്‍ക്കാര്‍ വോളന്റിയേഴ്‌സ് നിയോഗിച്ചിരുന്നു. എന്നാല്‍ കുട്ടനാട് അടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വോളന്റിയര്‍മാര്‍ എത്തിയില്ലെന്നാണ് പരാതി. ഇതോടെ പ്രളയ ബാധിതരുടെ കണക്കെടുപ്പ് പാതിവഴിയിലായി. രണ്ടാഴ്ചയായി ആപ്പ് നിര്‍ത്തലാക്കിയിട്ട് എന്നാണ് പരാതി. തകര്‍ന്ന വീടുകളുടെ വിവരം ശേഖരിച്ച് ആപ്പിലേക്ക് അപ് ലോഡ് ചെയ്യാന്‍ നോക്കുമ്പോഴേക്കും ആപ്പ് ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.

ആലപ്പുഴ കളക്ടര്‍ അടക്കം ആവശ്യപ്പെട്ടിട്ടും ആപ്പ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്. പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ മിക്കവരും പ്രവര്‍ത്തനം പാതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018