Keralam

നെയ്യാറ്റിന്‍കര കൊലപാതകം: സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പൊലീസ് കൊണ്ടുപോയത് സ്‌റ്റേഷനിലേക്ക്; അനാസ്ഥയുടെ തെളിവ് പുറത്ത്; രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന്റെ അനാസ്ഥ പുറത്ത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് സനലിനെ കൊണ്ടുപോയത് പൊലീസ് സ്റ്റേഷനിലേക്ക്. ഇതിന് ശേഷമാണ് മെഡിക്കല്‍ കോളെജിലേക്ക് ആംബുലന്‍സ് തിരിച്ചത്. ആംബുലന്‍സ് പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് തിരിയുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.

സംഭവം നടന്ന ദിവസം രാത്രി 10 മണിയോടെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച സനലിനെ വിശദ പരിശോധനയക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്ക് ആംബുലന്‍സ് പുറപ്പെട്ടെങ്കിലും പിന്നീട് പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് തിരിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്റ്റേഷനില്‍ എത്തിച്ച ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മാറാന്‍ അനുവദിച്ച് ആംബുലന്‍സ് 10.27ഓട് കൂടി മടങ്ങുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്.

സനലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സിപിഒമാരായ സജീഷ് കുമാര്‍, ഷിബു എന്നിവര്‍ക്ക് എതിരെയാണ് നടപടി. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എതിരെയും നടപടി സ്വീകരിക്കുമെന്ന് ഐജി വ്യക്തമാക്കി.

അപകടം നടന്നത് തിങ്കളാഴ്ച രാത്രി 9.45നാണ്. അതിന് ശേഷം ഏകദേശം ഒന്നേകാല്‍ മണിക്കൂര്‍ വൈകി 11.05 ഓടുകൂടി മാത്രമാണ് സനലിനെ മെഡിക്കല്‍ കോളെജിലെത്തിച്ചത്.

കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സനല്‍കുമാറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ചത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകിപ്പിക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്നും ചെന്നിത്തല ആരോപിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡിജിപിയോട് ശുപാര്‍ശ ചെയ്തിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണം വിവാദങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018