Keralam

സനലിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; യുവാവിന്റെ വായില്‍ പൊലീസുകാര്‍ മദ്യം ഒഴിച്ച് കൊടുത്തെന്ന് സഹോദരി; മുന്‍കൂര്‍ ജാമ്യശ്രമവുമായി ഡിവൈഎസ്പി 

നെയ്യാറ്റിന്‍കരയില്‍ വാഹനത്തിന് മുന്നിലേക്ക് ഡിവൈഎസ്പി യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റെ തലയ്ക്കേറ്റ ക്ഷതമാണെന്ന് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തെറിച്ച് വീണപ്പോള്‍ തലയുടെ പിറക് വശത്താണ് പരിക്കേറ്റത്. തലയോട്ടി പൊട്ടിയത് ഞരമ്പുകള്‍ പൊട്ടാന്‍ കാരണമായി. യുവാവിന്റെ വാരിയെല്ലും വലതു കൈയും ഒടിഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഡിവൈഎസ്പി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് വാഹനം ഇടിച്ച് ദേഹമാസകലം ക്ഷതമേറ്റിരുന്നു. രക്തസ്രാവവും ഉണ്ടായതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് വിദഗ്ധര്‍ ക്രൈംബ്രാഞ്ചിന് നാളെ കൈമാറും.

അതിനിടെ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമമാരംഭിച്ചു. ഇതിന്റെ ഭാഗമായി ഹരികുമാര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ആംബുലന്‍സില്‍ വെച്ച് പൊലീസുകാര്‍ പരിക്കേറ്റു കിടന്ന സനലിനെക്കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചുവെന്ന് സനലിന്റെ സഹോദരി ആരോപിച്ചിട്ടുണ്ട്. കേസ് ഐജി നേരിട്ട് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജിലേക്ക് പോയ വാഹനം പൊലീസുകാര്‍ സ്റ്റേഷനിലേക്ക് വഴി തിരിച്ചുവിടാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു. തനിക്ക് ഭീഷണിയുളളതായും ആംബുലന്‍സ് ഡ്രൈവര്‍ വ്യക്തമാക്കി.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018