Keralam

വിവേചനങ്ങള്‍ തുറന്ന് പറയുമ്പോള്‍ വിജിലന്‍സ് കേസില്‍ കുടുക്കി തളര്‍ത്താമെന്ന് കരുതരുത്, ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയെയും അമിത് ഷായെയും കാണുമെന്ന് തുഷാര്‍

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിവേചനങ്ങള്‍ തുറന്ന് പറയുമ്പോള്‍ തന്നെ വിജിലന്‍സ് കേസില്‍ കുടുക്കി തളര്‍ത്താമെന്ന് കരുതരുതെന്ന് ബിഡിജെഎസ് അദ്ധ്യക്ഷനും എന്‍ഡിഎ കേരളഘടകം കണ്‍വീനറുമായ തുഷാര്‍ വെളളാപ്പളളി.

പാവപ്പെട്ടവന്റെ ഹൃദയതാളത്തിനൊപ്പം ചേര്‍ന്ന് നിന്ന് ഉണ്ടും, ഉറങ്ങിയും സംഘടനാ പ്രവര്‍ത്തനം നടത്തി വന്നതാണ് തന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തിലാണ് തുഷാറിന്റെ പരാമര്‍ശങ്ങള്‍.

എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയോട് അനുബന്ധിച്ച് ‘എതിര്‍ക്കാനല്ല, സംരക്ഷിക്കാനാണീ യാത്ര’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് തുഷാറിനെതിരെ വിജിലന്‍സ് കേസെടുത്ത് കുറ്റപത്രം നല്‍കിയിരുന്നു. തുഷാറിനെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു.

തുഷാറിന്റെ ലേഖനത്തില്‍ നിന്നുളള ഭാഗം

ഭരണകൂടത്തിന്റെ കളിപ്പാവയായി ദേവസ്വംബോര്‍ഡ് മാറി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റും അംഗവും രാജിവെച്ച് ഒഴിയണം. വിശ്വാസി സമൂഹം ഇവരെ പുറത്താക്കുന്ന കാലം വിദൂരമല്ല. നമ്മെ ഏറെ ദുഃഖിപ്പിക്കുന്ന സംഭവമാണ് പന്തളം സ്വദേശി ശിവദാസന്‍ ആചാരിയുടെ പമ്പയിലെ മരണം.

ഈ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ധനസഹായം ഉടന്‍ നല്‍കണം. ഹരിയാനയില്‍ തീവണ്ടിയിലെ സീറ്റ് തര്‍ക്കത്തില്‍ മരിച്ച ജുനൈദിന്റെ കുടുംബത്തിന് അവിടെയെത്തി ധനസഹായം നല്‍കിയവര്‍ സ്വന്തം നാട്ടില്‍ ഉണ്ടായ സംഭവം കണ്ടില്ലെന്ന് നടിക്കരുത്.

പുല്‍മേട്ടില്‍ മരിച്ച അയ്യപ്പമാരുടെയും പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെയും കുടുംബങ്ങള്‍ക്ക് ഇനിയും സഹായം നല്‍കിയോ എന്ന് ചിന്തിക്കണം. ഇത്തരം വിവേചനങ്ങള്‍ തുറന്ന് പറയുമ്പോള്‍ എന്നെ വിജിലന്‍സ് കേസില്‍ കുടുക്കി തളര്‍ത്താമെന്ന് കരുതരുത്. സമരങ്ങളുടെ സിന്ദൂരമാല ചാര്‍ത്തിയ ആലപ്പുഴയുടെ മണ്ണില്‍ ജനിച്ചു വളര്‍ന്ന് പാടത്തും പറമ്പിലും പണിശാലയിലും പണിയെടുക്കുന്ന പാവപ്പെട്ടവന്റെ ഹൃദയതാളത്തിനൊപ്പം ചേര്‍ന്ന് നിന്ന് ഉണ്ടും, ഉറങ്ങിയും സംഘടനാ പ്രവര്‍ത്തനം നടത്തി വന്നതാണ് എന്റെ ജീവിത സപര്യ.

സാമൂഹ്യനീതി നടപ്പാക്കാന്‍ വനവാസി മുതല്‍ നമ്പൂതിരി വരെയുള്ള സമൂഹത്തിന്റെ ഐക്യത്തിനായി പോരാട്ടം തുടരുകതന്നെ ചെയ്യും. ഹിന്ദുഐക്യം തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ഇന്ന് വിശുദ്ധമായ പൂങ്കാവനം അശുദ്ധമാക്കാന്‍ അവിശ്വാസികള്‍ നടത്തുന്ന പ്രയത്നം ചെറുത്ത് തോല്‍പ്പിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കടമയാണ്.

അടിയന്തരാവസ്ഥയുടെ കിരാത നാളുകള്‍ ഓര്‍മ്മപ്പെടുത്തുന്ന കാര്യങ്ങള്‍ ഇന്ന് നാട്ടിലുണ്ടാകുന്നു. ഹിന്ദുക്കളുടെ ഈ മുന്നേറ്റം തകര്‍ക്കാന്‍, തളര്‍ത്താന്‍, പിളര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ല. ഹിന്ദുവേട്ടയ്ക്ക് അറുതി വരുത്താനും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും പ്രധാനമന്ത്രിയേയും ബിജെപി ദേശീയ പ്രസിഡന്റിനേയും കാണുകയും ചെയ്യും.

ഹിന്ദുക്കളുടെ ഈ മുന്നേറ്റം തകര്‍ക്കാന്‍, തളര്‍ത്താന്‍, പിളര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഹിന്ദുവേട്ടയ്ക്ക് അറുതി വരുത്താനും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും പ്രധാനമന്ത്രിയേയും ബിജെപി ദേശീയ പ്രസിഡന്റിനേയും കാണുമെന്ന് വ്യക്തമാക്കിയാണ് തുഷാര്‍ ലേഖനം അവസാനിപ്പിക്കുന്നത്.

ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് ക്രമവിരുദ്ധമായി രണ്ടുപേര്‍ക്ക് നിയമനം നല്‍കിയെന്നാണ് ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ തുഷാര്‍ വെളളാപ്പളളിക്കെതിരെയുളള കുറ്റപത്രം. നിയമനത്തില്‍ അഴിമതിയും ക്രമക്കേടും നടന്നതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസില്‍ ഗുരുവായൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ അടക്കമുള്ളവരും പ്രതികളാക്കിയാണ് വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കിയത്.

തുഷാര്‍ വെള്ളാപ്പള്ളി ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കാലത്ത് രഞ്ജിത്ത്, രാജു എന്നിവരെ ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് ഉയര്‍ന്ന ശമ്പളം നല്‍കിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018