Keralam

സമകാലിക മലയാളം വാരികയുടെ സാമൂഹിക സേവന പുരസ്‌കാരം ടിപി പത്മനാഭന്‍ മാഷിന്

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നല്‍കുന്ന ഈ വര്‍ഷത്തെ സാമൂഹിക സേവന പുരസ്‌ക്കാരം ടി.പി പത്മനാഭന് ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനായി പഠനങ്ങളിലൂടയും സമരങ്ങളിലൂടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിയ സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള (സീക്ക്) ന്റെ അമരക്കാരനാണ് അധ്യാപകനും, പരിസ്ഥിതി പ്രവര്‍ത്തകനുമായ പത്മനാഭന്‍.

മുപ്പത് വര്‍ഷത്തോളം സീക്കിന്റെ ഡയറക്ടറായിരുന്ന പത്മനാഭന്‍ സീക്കിന്റെ മുഖമാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ്. അധ്യാപകനും പരിസ്ഥിതി ശാസ്തജ്ഞനായ പ്രൊഫ.എം കെ പ്രസാദ്, എഴുത്തുകാരന്‍ എന്‍ ശശിധരന്‍, സാഹിത്യ നിരൂപകന്‍ ജി മധുസൂദനന്‍ എന്നിവരടങ്ങുന്നതാണ് ജൂറി.

സൈലന്റ് വാലിയിലടക്കം പഠനങ്ങളും സമരങ്ങളുമായി പ്രവര്‍ത്തിച്ച അദ്ദേഹം 1987 മൂതലാണ് സീക്കില്‍ പ്രവര്‍ത്തിച്ചു തൂടങ്ങിയത്. വടക്കന്‍ കേരളത്തിലെ നിരവധി പാരിസ്ഥിതിക സമരങ്ങളുടെ ഭാഗമായിട്ടുണ്ട്.

മണ്ണില്‍ തോട്ടും മഴ നനഞ്ഞും വെയിലുകൊണ്ടും സാധാരണ ജനങ്ങളെ ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള പരിസ്ഥിതി പഠനവും സമരവുമാണ് പത്മനാഭന്‍ മാഷിന്റെ ജീവിതം.ഏത് പുസ്തകത്തിനേക്കാള്‍ ആധികാരികമായി ജനങ്ങളുടേയും, ജീവികളുടേയും പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നതും അതുകൊണ്ടാണ്  
പുരസ്‌ക്കാര സമിതി  

കേരളത്തില്‍ ഇപ്പോള്‍ പരിസ്ഥിതി വിഷയങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഉണ്ടാകുന്നതിന് മുന്‍പ് ഇ മേഖലയില്‍ പ്രവര്‍ത്തിച്ച ആളാണ് പത്മനാഭന്‍. യു.എന്‍ നിലവില്‍ വരുകയും, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ധാരാളം എന്‍ജിഒ വരുകയും ഒക്കെ ചെയ്‌തോട് കൂടിയാണ് മാധ്യമങ്ങളിലടക്കം പരസ്ഥിതി വിഷയം ശ്രദ്ധനേടുന്നത്. ഇതിന് എത്രയോ മുന്‍പ് പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെ പറ്റി അവബോധം നല്‍കാന്‍ ഇറങ്ങിതിരിച്ചവരില്‍പ്പെടുന്നു ഈ അധ്യാപകന്‍.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018