Keralam

ക്ഷേത്ര ചടങ്ങിന് വന്നയാളുടെ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി നേതാവ്; വല്ലച്ചിറ ക്ഷേത്രത്തിലെ പൂജകൊട്ട് ആചാരം മുടങ്ങി

ക്ഷേത്രത്തില്‍ പൂജകൊട്ട് അടിയന്തിരം നടത്താന്‍ വന്നയാളെ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് തടഞ്ഞ് പറഞ്ഞുവിട്ടതായി പരാതി. കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ക്ഷേത്രമായ വല്ലച്ചിറ ഭഗവാന്‍ ഭഗവതി ക്ഷേത്രത്തില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.

ബിജെപി നേതാവും ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയുമായ സുധീഷ്( കണ്ണന്‍ ) ആണ് ആചാരം നടത്താന്‍ എത്തിയ ആളെ ജാതി പറഞ്ഞ് തടഞ്ഞത്.

പൂജകൊട്ട് നടത്തുന്നയാള്‍ ലീവിന് വീട്ടില്‍ പോയതിനാല്‍ പകരം വന്ന ആലപ്പുഴ സ്വദേശി അക്ഷയിനെയാണ് ജോലി ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ് പറഞ്ഞുവിട്ടത്. ഇതുമൂലം ഞായറാഴ്ച രണ്ടുനേരവും ക്ഷേത്രത്തില്‍ പൂജകൊട്ട് ആചാരം മുടങ്ങി.

പൂജാസമയത്ത് ശ്രീകോവിലിനു മുന്നില്‍ നടത്തുന്ന പ്രധാന ചടങ്ങാണ് പൂജകൊട്ട്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഈ അടിയന്തിരം നടത്തുന്നതിന് സംബന്ധി മാരാര്‍ എന്ന പേരില്‍ പോസ്റ്റുമുണ്ട്. വല്ലച്ചിറക്ഷേത്രത്തില്‍ ഈ പോസ്റ്റിലുള്ളത് പട്ടികജാതി വിഭാഗത്തിലുള്ള ശ്രീജിത്താണ്. അടുത്തിടെയാണ് പത്തനംതിട്ട സ്വദേശിയായ ശ്രീജിത്ത് നിയമിതനായത്.

പിന്നോക്കവിഭാഗക്കാരനായതിനാല്‍ ശ്രീജിത്തിനെ ജോലിയില്‍ നിന്ന തടയാനും ബിജെപി നേതാവ് നിരവധി തവണ ശ്രമിച്ചിരുന്നു. ശ്രീജിത്ത് അവധിയില്‍ പോയസമയത്താാമ് പകരക്കാരനായി അക്ഷയിനെ ചുമതലപ്പെടുത്തിയത്. അക്ഷയ് ജോലിക്കായി എത്തിയപ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റ് കാണണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ തടയുകയായിരുന്നു.

ജാതി പറഞ്ഞ് പൂജകൊട്ട് ആചാരം തടഞ്ഞതിനെതിരെ 84 ഭക്തര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.ഭക്തര്‍ ഒപ്പിട്ട പരാതിയുടെ കോപ്പി ദേവസ്വം ഓഫീസര്‍ക്കും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018