Keralam

സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളില്‍ കെട്ടിക്കിടക്കുന്നത് 1300 പോക്‌സോ കേസുകള്‍; അടിസ്ഥാന സൗകര്യമില്ലാതെ ആകെ വഴിമുട്ടിയത് 9266 കേസുകള്‍ 

മതിയായ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു. സാംപിള്‍ പരിശോധനാഫലം അനിശ്ചിതമായി വൈകുന്നതുമൂലം വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്താകെ 9266 കേസാണ് മുന്നോട്ട് പോവാതിരിക്കുന്നത്. ഇതില്‍ കൊലപാതകവും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമവുമടക്കം നിര്‍ണായകമായ കേസുകള്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് ആസ്ഥാനം, കണ്ണൂര്‍,തൃശൂര്‍, കൊച്ചി മേഖല ലാബുകള്‍ എന്നിവിടങ്ങളിലാണ് കേസുകള്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ ഇരുന്നൂറിലധികം കേസ് അഞ്ച് വര്‍ഷം പഴക്കമുള്ളതാണ്.

തിരുവനന്തപുരം ലാബിലെ ബയോളജി വിഭാഗത്തില്‍ കെട്ടിക്കിടക്കുന്ന 1712 സാംപിളുകളില്‍ 1300 എണ്ണം പോക്‌സോ കേസുകളാണ്. പോക്‌സോ കേസുകള്‍ രണ്ടുമാസത്തിനകം തീര്‍ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് ഈ കാലതാമസം.

എറണാകുളം തൃപ്പൂണിത്തറയില്‍ റീജിയണല്‍ ഫോറന്‍സിക് ലാബിന് കെട്ടിടം പൂര്‍ത്തിയായെങ്കിലും മറ്റ് നടപടികള്‍ ഇതുവരെ ആയിട്ടില്ല. ഇവിടേക്കായി നിയമിച്ച മൂന്ന് ജീവനക്കാര്‍ ഇപ്പോള്‍ തിരുവനന്തപുരം ലാബില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. എറണാകുളത്തേക്ക് സഥലം മാറ്റിയത് ഇഷ്ടപ്പെടാത്ത ചിലരാണ് തീരുമാനം വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.

കൊച്ചി ലാബ് തുറന്നാല്‍ കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളുടെ കേസുകള്‍ കൈകാര്യം ചെയ്യാനാകും. ഡി എന്‍ എ ഡിവിഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് കൊച്ചിയിലെ ലാബ് ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. നിലവില്‍ തിരുവനന്തപുരത്തു മാത്രമാണ് ഡി എന്‍എ ഡിവിഷന്‍ ഉള്ളത്. കണ്ണൂര്‍ ലാബില്‍ 1481 കേസുകളും , തൃശൂര്‍ 1828 കേസുകളും കൊച്ചിയില്‍ 195 കേസുകളും കെട്ടിക്കിടക്കുന്നുണ്ട്.

എറണാകുളത്തെ ലാബ് തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉപകരണങ്ങള്‍ വാങ്ങാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ എംഎ ലതാ ദേവി വ്യക്തമാക്കി. എന്നാല്‍ ഡിഎന്‍എ ഡിവിഷന്‍ ആരംഭിക്കാന്‍ സമയമെടുക്കുമെന്നും കൂടുതല്‍ ജോലിക്കാരെ നിയമിക്കുന്നതോടെ കേസുകള്‍ തീര്‍പ്പാക്കുമെന്നും ലതാദേവി പറഞ്ഞു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018