Keralam

കെഎം ഷാജിയുടെ അയോഗ്യതക്ക് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചു

കെഎം ഷാജിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യത ചെയ്ത വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് സമയം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കെഎം ഷാജിയെ അയോഗ്യനാക്കി രാവിലെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ചെലവിന് നികേഷിന് നല്‍കാന്‍ ഉത്തരവിട്ട തുക ഒരാഴ്ചക്കകം കോടതിയില്‍ കെട്ടിവെക്കണം.

ഔദ്യോഗിക പദവി ചുമതലകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കരുതെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നും കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

സ്‌റ്റേ അനുവദിച്ചാലും ജനപ്രതിനിധിയെന്ന തരത്തില്‍ ചുമതലകള്‍ അനുവദിക്കരുതെന്നായിരുന്നു നികേഷ് കുമാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്‍ഗീയമായി വോട്ട് പിടിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

വര്‍ഗീയ ധ്രൂവീകരണം നടത്തിയെന്നായിരുന്നു പരാതി. വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തളളി. അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ടാണ് കെഎം ഷാജി വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ തന്നെ ഹര്‍ജി നല്‍കിയത്.

അടുത്ത ആറു വര്‍ഷത്തേക്ക് ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്‍പതിനായിരം രൂപ പരാതിക്കാരനായ നികേഷ് കുമാറിന് കോടതി ചെലവിനത്തില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും കോടതി കണ്ടെത്തി.

കെഎം ഷാജിക്കായി ഇറക്കിയ നോട്ടീസ് അടക്കം ഹൈക്കോടതിയില്‍ എത്തിയിരുന്നു. എംവി നികേഷ്‌കുമാര്‍ ദൈവവിശ്വാസിയല്ല അതിനാല്‍ വോട്ട് ചെയ്യരുതെന്നതടക്കമുളള പ്രചാരണങ്ങള്‍ നോട്ടീസില്‍ ഉണ്ടായിരുന്നു.

അഞ്ചു നേരം നിസ്‌കരിക്കുന്ന ഷാജി, ദൈവവിശ്വാസിയല്ലാത്ത നികേഷ് കുമാര്‍, സ്വിറാത്ത് പാലം കടക്കില്ല തുടങ്ങിയ പരാമര്‍ശങ്ങളുളള നോട്ടീസാണ് മണ്ഡലത്തില്‍ നിന്നും പിടിച്ചെടുത്തത്. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെയും യുഡിഎഫ് നേതാക്കളുടെയും വീട്ടില്‍ നിന്നായിരുന്നു നോട്ടീസ് പിടിച്ചെടുത്തത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018