Keralam

അഭിമന്യു വധക്കേസ് പ്രതിക്കും കെടി ജലീല്‍ നിയമനം നല്‍കിയെന്ന് അനില്‍ അക്കര, തൃശൂര്‍ കിലയില്‍ പത്ത് പേരെ അനധികൃതമായി നിയമിച്ചു

ബന്ധു നിയമന ആരോപണം നേരിടുന്ന ജലീലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മന്ത്രി കെടി ജലീല്‍ തൃശൂര്‍ കിലയില്‍ പത്ത് പേരെ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിച്ചുവെന്ന് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര ആരോപിച്ചു. അഭിമന്യൂ വധക്കേസ് പ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകനടക്കം പത്ത് പേര്‍ക്ക് ജലീല്‍ നിയമനം നല്‍കിയെന്നാണ് ആരോപണം.

146ഓളം ക്രമക്കേടുകളില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ ആറ് ദിവസത്തിനുള്ളില്‍ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തുന്നുവെന്ന് കെഎം ഷാജിയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഏലപ്പുള്ളി പഞ്ചായത്തിലെ യുഡി ക്ലാര്‍ക്കായിരുന്ന പി രാമകൃഷ്ണനെ തിരിച്ചെടുത്തത് സാധാരണ നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

അദീപിന്റെ നിയമനത്തില്‍ അഴിമതി ഇല്ലെന്നും കെടി ജലീല്‍ ആവര്‍ത്തിച്ചു. ചട്ടങ്ങള്‍ മാറ്റിയത് കൂടുതല്‍ പേര്‍ അപേക്ഷിക്കുന്നതിനായാണ്.

മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നുചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ബന്ധുനിയമനത്തിലെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയുന്നത്.

സംസ്ഥാന മൈനോരിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ.ടി അദീപിനെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്.

സാധാരണ ഡെപ്യൂട്ടേഷന്‍ വഴി നികത്തിയിരുന്ന നിയമനമാണ് ഇപ്പോള്‍ നിയമം തെറ്റിച്ച് അദീപിന് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം നടത്തണം. യോഗ്യതയില്‍ മാറ്റം വരുത്തിയതിന് പിന്നാലെ വിജിലന്‍സ് ക്ലിയറന്‍സും ഇല്ലാതെയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പദവിയില്‍ ജലീല്‍ ബന്ധുവിനെ നിയമിച്ചിരിക്കുന്നത്.

നിയമനത്തിന് അപേക്ഷ അയച്ച നാലുപേര്‍ക്ക് അദീപിനെക്കാള്‍ യോഗ്യത ഉണ്ടായിരുന്നെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018