Keralam

അയോഗ്യതയും സ്‌റ്റേയും അതിനിടയില്‍ ജലീലിനെതിരെ ഷാജിയുടെ അഴിമതി ആരോപണവും; മന്ത്രിക്കെതിരെ ശബ്ദരേഖ പുറത്തുവിട്ടു; ‘ബ്ലാക്ക് ജീനിയസിനെ തുറന്നുകാട്ടും’

മന്ത്രി കെടി ജലീലിന് എതിരെ വീണ്ടും അഴിമതി ആരോപണവുമായി കെഎം ഷാജി. കുടിവെള്ള കമ്പനിക്ക് വേണ്ടി മന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നാണ് കെഎം ഷാജിയുടെ ആരോപണം. ഇത് വ്യക്തമാക്കുന്ന ശബ്ദരേഖയും കെഎം ഷാജി പുറത്തുവിട്ടു.

എന്തൊക്കെ വന്നാലും ബ്ലാക്ക് ജീനിയസിനെ തുറന്നുകാട്ടുമെന്നും കെഎം ഷാജി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്‍ഗീയമായി വോട്ട് പിടിച്ചെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അയോഗ്യനാക്കിയതിന് പിന്നാലെയാണ് മന്ത്രി ജലീലിന് എതിരെ വീണ്ടും ആരോപണമുന്നയിച്ച് കെഎം ഷാജി രംഗത്ത് എത്തിയത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചുക്കൊണ്ട് പിന്നീടിത് അതേ ഹൈക്കോടതി ബെഞ്ച് തന്നെ മണിക്കൂറുകള്‍ക്കകം രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു.

ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതിന് വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥനെ ഒരാഴ്ചക്കകം മന്ത്രി കെടി ജലീല്‍ തിരിച്ചെടുത്തത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും ഭൂമാഫിയക്ക് കീഴടങ്ങുന്നതുമെന്നായിരുന്നു കെഎം ഷാജിയുടെ ആദ്യത്തെ ആരോപണം.

146ഓളം ക്രമക്കേടുകളില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ ആറ് ദിവസത്തിനുള്ളില്‍ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തുന്നുവെന്ന് ആരോപിച്ചാണ് എംഎല്‍എ രംഗത്ത് എത്തിയത്.

എന്നാല്‍ ഏലപ്പുള്ളി പഞ്ചായത്തിലെ യുഡി ക്ലാര്‍ക്കായിരുന്ന പി രാമകൃഷ്ണനെ തിരിച്ചെടുത്തത് സാധാരണ നടപടിക്രമം മാത്രമാണെന്നായിരുന്നു മന്ത്രി ജലീലിന്റെ പ്രതികരണം.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018