Keralam

അയോഗ്യനാക്കിയ വിധിക്കെതിരെ സ്‌റ്റേ ആവശ്യപ്പെട്ട് കെഎം ഷാജി; സുപ്രീം കോടതിയെ സമീപിക്കുന്നതിന് സമയം നല്‍കണം 

തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ആവശ്യപ്പെട്ട് കെഎം ഷാജി ഹര്‍ജി നല്‍കി. അല്‍പ സമയത്തിനകം തന്നെ ഹര്‍ജി പരിഗണിക്കും. മേല്‍ക്കോടതിയില്‍ പോകാന്‍ സമയം നല്‍കണം അതുവരെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കെഎം ഷാജിയെ അയോഗ്യനാക്കിയ ബെഞ്ചില്‍ തന്നെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്‍ഗീയമായി വോട്ട് പിടിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

വര്‍ഗീയ ധ്രൂവീകരണം നടത്തിയെന്നായിരുന്നു പരാതി. വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തളളി. അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞു

അടുത്ത ആറു വര്‍ഷത്തേക്ക് ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്‍പതിനായിരം രൂപ പരാതിക്കാരനായ നികേഷ് കുമാറിന് കോടതി ചെലവിനത്തില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും കോടതി കണ്ടെത്തി.

വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാജി പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കും. ഹൈക്കോടതിയില്‍ സ്‌റ്റേ പെറ്റീഷന്‍ നല്‍കും.

കെഎം ഷാജിക്കായി ഇറക്കിയ നോട്ടീസ് അടക്കം ഹൈക്കോടതിയില്‍ എത്തിയിരുന്നു. എംവി നികേഷ്‌കുമാര്‍ ദൈവവിശ്വാസിയല്ല അതിനാല്‍ വോട്ട് ചെയ്യരുതെന്നതടക്കമുളള പ്രചാരണങ്ങള്‍ നോട്ടീസില്‍ ഉണ്ടായിരുന്നു.

അഞ്ചു നേരം നിസ്‌കരിക്കുന്ന ഷാജി, ദൈവവിശ്വാസിയല്ലാത്ത നികേഷ് കുമാര്‍, സ്വിറാത്ത് പാലം കടക്കില്ല തുടങ്ങിയ പരാമര്‍ശങ്ങളുളള നോട്ടീസാണ് മണ്ഡലത്തില്‍ നിന്നും പിടിച്ചെടുത്തത്. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെയും യുഡിഎഫ് നേതാക്കളുടെയും വീട്ടില്‍ നിന്നായിരുന്നു നോട്ടീസ് പിടിച്ചെടുത്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018