Keralam

‘മതസ്പര്‍ധ വളര്‍ത്തിയെന്ന കോടതി വിധി അപമാനകരം, വര്‍ഗീയ നോട്ടീസ് വിതരണം ചെയ്തിട്ടില്ല’; നടന്നത് വൃത്തികെട്ട രാഷ്ട്രീയക്കളിയെന്ന് കെഎം ഷാജി 

മതസ്പര്‍ധ വളര്‍ത്തിയെന്ന ഹൈക്കോടതി വിധി തനിക്ക് അപമാനകരമാണെന്ന് അഴിക്കോട് എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട കെഎം ഷാജി. ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെഎം ഷാജി. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതിയില്‍ സ്‌റ്റേ പെറ്റീഷന്‍ നല്‍കുമെന്നും കെഎം ഷാജി പറഞ്ഞു.

വൃത്തിക്കെട്ട രാഷ്ട്രീയക്കളിയാണ് നടന്നതെന്നും കെഎം ഷാജി ആരോപിച്ചു.

കൃത്യമായ മതേതര നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഞാന്‍. തെരഞ്ഞെടുപ്പിന്റെ തലേന്നും പോലും കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. ഏത് തരത്തിലാണ് കോടതിക്ക് അത് ബോധ്യമായതെന്ന് അറിയില്ല. എന്നെ സംബന്ധിച്ച് ഇത് വളരെ അപമാനകരമായ ഒരു വിധിയാണ്. എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ള, എതിരെ മത്സരിച്ച ആള് ഒരു കൗശലക്കാരനാണ്. നിരവധി വഞ്ചനാ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. അയാളില്‍ നിന്ന് ഞാനിത് പ്രതീക്ഷതുമാണ്. ഈ വഴിയായിരുന്നില്ല എനിക്ക് എതിരെ സ്വീകരിക്കേണ്ടിയിരുന്നത്. 
കെഎം ഷാജി

ഇരുപത് ശതമാനത്തോളം മുസ്ലീങ്ങളുള്ള അങ്ങനെയൊരു മണ്ഡലത്തില്‍ വര്‍ഗീയത പ്രചരിക്കുന്ന തരത്തില്‍ നോട്ടീസ് പ്രചരിപ്പിക്കില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുമെന്നും കെഎം ഷാജി പറഞ്ഞു. കോടതിവിധിയുടെ പൂര്‍ണ്ണമായ രൂപം ലഭിച്ചിട്ട് ഏത് ഘട്ടത്തിലാണ് കോടതി ഈ തെറ്റിദ്ധാരണയിലേക്ക് വന്നതെന്ന് പരിശോധിക്കാമെന്നും ഷാജി പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018