Keralam

‘ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ഓര്‍മ്മയില്ല, തിരിച്ചെടുത്തത് സാധാരണ നടപടിക്രമം’; കെഎം ഷാജിയുടെ അഴിമതി ആരോപണം നിഷേധിച്ച് മന്ത്രി ജലീല്‍

146ഓളം ക്രമക്കേടുകളില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ ആറ് ദിവസത്തിനുള്ളില്‍ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തുന്നുവെന്നാണ് കെഎം ഷാജിയുടെ ആരോപണം.

കെഎം ഷാജി എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി കെടി ജലീല്‍. നിരവധി ക്രമക്കേടുകള്‍ നടത്തിയതിന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ താനിടപ്പെട്ട് തിരിച്ചെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ആരോപണ വിധേയനായ യുഡി ക്ലാര്‍ക്കിനെ തനിക്ക് ഓര്‍മ്മയില്ലെന്നും മന്ത്രി പ്രതികരിച്ചു.

ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതിന് വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥനെ ഒരാഴ്ചക്കകം മന്ത്രി കെടി ജലീല്‍ തിരിച്ചെടുത്തത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും ഭൂമാഫിയക്ക് കീഴടങ്ങുന്നതുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി എംഎല്‍എ ആരോപിച്ചിരുന്നു. ഇതിനെ തള്ളിയാണ് മന്ത്രിയുടെ പ്രതികരണം.

എനിക്ക് ഓര്‍മ്മയില്ല. അതൊക്കെ നമുക്കെങ്ങനെയാണ് അറിയുക? ഞാനിപ്പോള്‍ എല്‍എസ്ജിയുടെ ചുമതല വിടുകയും ചെയ്തല്ലോ. അതൊക്കെ സാധാരണ നടപടിക്രമം മാത്രമായിരിക്കും ചെയ്തിട്ടുണ്ടാകുക. അനധികൃതമായി ഒന്നും ചെയ്തതായി എനിക്കറിയില്ല. നമ്മള്‍ അങ്ങനെയൊന്നും ചെയ്യില്ല. അത് സാധാരണ രീതിയില്‍ സംഭവിച്ചതും മാത്രം. 
കെടി ജലീല്‍

146ഓളം ക്രമക്കേടുകളില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ ആറ് ദിവസത്തിനുള്ളില്‍ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തുന്നുവെന്നാണ് കെഎം ഷാജിയുടെ ആരോപണം. എന്നാല്‍ ഏലപ്പുള്ളി പഞ്ചായത്തിലെ യുഡി ക്ലാര്‍ക്കായിരുന്ന പി രാമകൃഷ്ണനെ തിരിച്ചെടുത്തത് സാധാരണ നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. മാവേലി എക്സ്പ്രസില്‍ തലശേരി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുമ്പോഴായിരുന്നു ഒരു സംഘം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി കരിങ്കൊടി കാണിച്ചത്.

മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നുചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ബന്ധുനിയമനത്തിലെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018