Keralam

‘മുകളില്‍ ഇരുന്ന് എല്ലാം ഒരാള്‍ കാണുന്നുണ്ട്’; ഷാജിക്ക് പടച്ചോന്‍ നല്‍കിയ ശിക്ഷയാണ് കോടതി വിധിയെന്ന് മന്ത്രി ജലീല്‍

കെ.എം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ കോടതി വിധി തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പടച്ചോന്‍ നല്‍കിയ ശിക്ഷയാണെന്ന് മന്ത്രി കെ.ടി ജലീല്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പടച്ചുവിടുമ്പോള്‍ ഇതൊക്കെ മുകളിലിരുന്ന് ഒരാള്‍ കാണുന്നുണ്ടെന്ന് കരുതണം. കള്ളപ്രചാരണം നടത്തി വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ഈ ഗതിയാണെന്നും മന്ത്രി പറഞ്ഞു.

സ്വന്തം കാര്യം നേടാനും തിരഞ്ഞെടുപ്പില്‍ വിജയിക്കാനും മുസ്ലിം ലീഗ് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കാറുണ്ട്. മതവിശ്വാസികളെ ദുരുപയോഗം ചെയ്താണ് വോട്ട് നേടുന്നത്. ലീഗിനെ പോലൊരു പാര്‍ട്ടിയെ അതിന്റെ കൃത്യമായ രീതിയിലാണ് നീതിപീഠം നിരീക്ഷിച്ചതെന്നും മന്ത്രി പറഞ്ഞു.

കോടതി വിധി മതേതര രാഷ്ട്രീയത്തിന്റെ വിജയമാണ്. വികാരവും വിചാരവും ആളിക്കത്തിച്ച് വിജയം സ്വന്തമാക്കുന്ന ദുഷിച്ച സംസ്‌കാരത്തിനെതിരെയുള്ള മുന്നറിയിപ്പാണ്. എല്ലാവരും എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്ന മതേതര നിലപാടുകളാണ് രാജ്യത്ത് ഉണ്ടാവേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പിതൃസഹോദര പുത്രനെ ബന്ധുനിയമനം വഴി ജോലിക്ക് കയറ്റിയെന്ന യൂത്ത് ലീഗിന്റെ ആരോപണത്തിന് പിന്നാലെ കെ.എം ഷാജിയും ജലീലിനെതിരെ രംഗത്തെത്തിയിരുന്നു.

ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതിന് വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥനെ ഒരാഴ്ചക്കകം മന്ത്രി കെടി ജലീല്‍ തിരിച്ചെടുത്തെന്നായിരുന്നു ഷാജിയുടെ ആരോപണം. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും ഭൂമാഫിയക്ക് കീഴടങ്ങുന്നതുമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ക്രമക്കേടുകള്‍ നടത്തിയതിന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ താനിടപ്പെട്ട് തിരിച്ചെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ആരോപണ വിധേയനായ യുഡി ക്ലാര്‍ക്കിനെ തനിക്ക് ഓര്‍മ്മയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018