Keralam

ഡിവൈഎസ്പി ഹരികുമാര്‍ നിരോധിച്ച നോട്ടുകള്‍ പിടിച്ചപ്പോള്‍ 20 ലക്ഷം മുക്കിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്; ക്വാറി മാഫിയകളുടെയും ഇഷ്ടക്കാരന്‍; വീണ്ടും നിരവധി ആരോപണങ്ങള്‍ 

സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ വീണ്ടും പരാതികള്‍ ഉയരുന്നു. 50 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തപ്പോള്‍ ഹരികുമാര്‍ 20 ലക്ഷം രൂപ മുക്കിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചതിന് ശേഷം പിടിച്ചെടുത്ത 50 ലക്ഷം രൂപയുടെ നോട്ടില്‍നിന്ന് കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 30 ലക്ഷം മാത്രമാണ് കണക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളു. ബാക്കി 20 ലക്ഷം എവിടെപ്പോയെന്നതിന് യാതൊരു വിവരവുമില്ല.

നോട്ടുകള്‍ കാണാതായതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അതിനും തീരുമാനമായില്ല. 2017 മെയ് മാസത്തിലാണ് നോട്ടുകള്‍പിടിച്ചെടുത്തത്.

നെയ്യാറ്റിന്‍കര താലൂക്കിലെ പാറ ക്വാറി മാഫിയയുടെ ഇഷ്ടക്കാരനാണ് ഹരികുമാറെന്ന ആരോപണവും ഉയരുന്നുണ്ട്. ക്വാറി മാഫിയയെ കയ്യഴിഞ്ഞ് സഹായിച്ചതിന് പ്രത്യുപകാരങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടെന്നും ആരോപണം ഉണ്ട്.

മുമ്പ് ജോലിചെയ്തിരുന്ന സ്‌റ്റേഷനുകളിലും ഹരികുമാറിനെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫോര്‍ട്ട് സിഐ ആയിരിക്കെ മറ്റൊരു കേസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അമ്പൂരില്‍ ഡിവൈഎഫ്‌ഐ-കോണ്‍ഗ്രസ് സംഘര്‍ത്തില്‍ അറസ്റ്റിലായ പ്രതികളെ വെറുതെവിട്ടത് ഇയാളുടെ ഒത്താളകൊണ്ടാണെന്നും ആരോപണമുണ്ട്.

മുന്‍പ് കസ്റ്റഡിയിലായിരുന്ന കള്ളനെ വിട്ടയക്കാന്‍ അയാളുടെ ഭാര്യയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലടക്കം അച്ചടക്ക നടപടി നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനുമാണ് ഹരികുമാര്‍. നാലു മാസം മുന്‍പ് മറ്റൊരു കേസില്‍ ഇദ്ദേഹം ഉള്‍പ്പെടെ മൂന്നു ഡിവൈഎസ്പിമാരെ ഉടന്‍ ഉടന്‍ സ്ഥലംമാറ്റി അന്വേഷണം നടത്താനുള്ള റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ ശുപാര്‍ശയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി ആളെ വിദേശത്തേക്കു കടത്തുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹരികുമാറിനെ മുമ്പ് അവിടെ നിന്നും മാറ്റിയിരുന്നു.

ഈ വര്‍ഷം സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന ഹൈദരാബാദില്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ ഏതാനും നേതാക്കളെ വിമാനത്തില്‍ കൊണ്ടുപോയത് ഇദ്ദേഹത്തിന്റ ശ്രമഫലമായിട്ടാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. വെള്ളറടയില്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രാദേശിക സിപിഎം നേതാവിനെ പ്രതിയാക്കി എസ്‌ഐ കേസ് എടുത്തിരുന്നു. എന്നാല്‍ എസ്‌ഐയെ തന്റെ ഓഫിസില്‍ വിളിച്ചു വരുത്തി ഇദ്ദേഹം ആ എഫ്‌ഐആര്‍ വലിച്ചുകീറിയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എയെ സ്വാധീനിച്ചാണ് ആലുവ ഡിവൈഎസ്പി സ്ഥാനം തരപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെയും എന്‍ജിഒ യൂണിയന്റെയും ജില്ലാ നേതാക്കളുടെ സഹായത്തോടെ അതുവഴി സിപിഎം ജില്ലാ നേതാവിനെ സ്വാധീനിച്ചാണു നെയ്യാറ്റിന്‍കരയില്‍ കസേര ഒപ്പിച്ചത്. അതിനുശേഷം ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാവുമായി ചേര്‍ന്ന് ഇതേ ബാച്ചിലെ ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റം സംഘടിപ്പിച്ചു കൊടുക്കുന്ന പ്രധാനിയായി. സേനയില്‍ പൊലീസ് കോണ്‍സ്റ്റബിളായി കയറിയ ഹരികുമാര്‍ 2003 ലാണ് എസ്‌ഐ പരീക്ഷ എഴുതി പൊലീസുകാരുടെ ക്വോട്ടയില്‍ ഓഫിസറായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018