Keralam

വിജയിയായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നു, കോടതി വിധിയില്‍ തൃപ്തിയെന്ന് എം.വി നികേഷ് കുമാര്‍; മത്സരിക്കുമോ എന്നത് മുന്നണി തീരുമാനിക്കും

കെ.എം ഷാജിയെ അയോഗ്യനാക്കിയ കോടതി വിധിയില്‍ തൃപ്തിയുണ്ടെന്ന് എം.വി നികേഷ് കുമാര്‍. തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നടത്തിയ ക്രമവിരുദ്ധമായ പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയമപോരാട്ടം നടത്തി എന്നത് മാത്രമാണ് താന്‍ ചെയ്തത്. രണ്ടരക്കൊല്ലത്തോളം നീണ്ട നിയമപോരാട്ടത്തില്‍ കൂടെയുണ്ടായിരുന്ന അഡ്വ. ഗോപാലകൃഷ്ണക്കുറുപ്പ് അടക്കമുളളവരോട് നന്ദിയറിയിച്ച നികേഷ് കോടതിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച തുടക്കം മുതല്‍ തനിക്കെതിരെ വര്‍ഗീയ പ്രചരണവും വ്യക്തിഹത്യയും യുഡിഎഫ് നടത്തിയിരുന്നു. ഇത്രയും വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ തുടക്കം മുതല്‍ കൂടെ നിന്ന ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരോടും അദ്ദേഹം നന്ദി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്‍ഗീയമായി വോട്ട് പിടിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് കെഎം ഷാജി എംഎല്‍എ അയോഗ്യനാണെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

ഇസ്ലാം മത വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വിധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന സ്ഥലമായിരുന്നു അഴീക്കോട് മണ്ഡലം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാറും യൂത്ത് ലീഗ് നേതാവായ കെ.എം ഷാജിയും തമ്മിലുളള മത്സരം പ്രചാരണഘട്ടം മുതല്‍ ഏറെ ആവേശത്തിലുമായിരുന്നു

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018