Keralam

‘അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ തെരുവില്‍ സമരം ചെയ്യും’; ഡിവൈഎസ്പിയെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് സനലിന്റെ അമ്മ

നെയ്യാറ്റിന്‍കര സനല്‍ കൊലപാതകക്കേസില്‍ പൊലീസിനെതിരെ കൊല്ലപ്പെട്ട സനലിന്റെ അമ്മ രമണി. കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ പൊലീസ് സംരക്ഷണയിലാണെന്നാണ് അവര്‍ ആരോപിച്ചു.

പൊലീസ് ഒത്തുകളിക്കുകയാണ്. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ സനലിനെ കൊലപ്പെടുത്തിയ സ്ഥലത്ത് സമരം ചെയ്യുമെന്നും രമണി പറഞ്ഞു. സനല്‍കുമാറിന്റെ ഭാര്യ വിജിയും അന്വേഷണസംഘത്തിനെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മാത്രം കാര്യമില്ലെന്നും ഐപിഎസ് നേടിയ ഉദ്യോഗസ്ഥരെ നേരിട്ട് അന്വേഷണം ഏല്‍പ്പിക്കണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.

ഒളിവില്‍ കഴിയുന്ന ഡിവൈഎസ്പി ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഹരികുമാറിനെ സംഭവ സ്ഥലത്ത് നിന്ന് രക്ഷിച്ച കൊടങ്ങാവിള സ്വദേശി ബിനുവിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

നവംബര്‍ ആറിനാണ് വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി ബി ഹരികുമാര്‍ സനലിനെ റോഡിലേക്ക് തള്ളിയിട്ടത്. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഹരികുമാര്‍ ഒളിവില്‍ പോയിരിക്കുകാണ്.

കൊലപാതകം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സനല്‍കുമാറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ചത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകിപ്പിക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്നും ചെന്നിത്തല ആരോപിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018