Keralam

ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് ഗ്രാന്റല്ല, അര്‍ഹതപ്പെട്ട വിഹിതമെന്ന് എന്‍എസ്എസ്‌  

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് എന്‍എസ്എസ്. സംഘടനാ പ്രസിദ്ധീകരണമായ സര്‍വ്വീസ് വാരികയുടെ നവംബര്‍ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് സര്‍ക്കാര്‍ വാദത്തെ തളളി എന്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് നഷ്ടപരിഹാരം ഇല്ലാതെയാണ് ക്ഷേത്രങ്ങള്‍ ഏറ്റെടുത്തതെന്നും, തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഗ്രാന്റ് നല്‍കാമെന്ന് ഇന്ത്യ ഗവണ്‍മെന്റ് തിരുവിതാംകൂര്‍ മഹാരാജാവുമായി ഉടമ്പടി വെച്ചുവെന്നുമാണ് എന്‍എസ്എസിന്റെ വാദം.

ഇതു പ്രകാരമാണ് സര്‍ക്കാര്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിന് 20 ലക്ഷവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 80 ലക്ഷവും നല്‍കുന്നത് ഇത് ഗ്രാന്റല്ല നിയമപരമായി അര്‍ഹതപ്പെട്ട വിഹിതമാണെന്നും എന്‍എസ്എസ് വാദിക്കുന്നു.

ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിനും നിശ്ചിത തുക നല്‍കുന്നതല്ലാതെ സര്‍ക്കാര്‍ മറ്റു ക്ഷേത്രങ്ങള്‍ക്കും സഹായം നല്‍കുന്നില്ല. ഓരോ സീസണിലും ശബരിമലയില്‍ എത്തുന്നവരില്‍ നിന്നായി വിവിധ വകുപ്പുകള്‍ക്ക് കോടികളുടെ വരുമാനമുണ്ടെന്നും എന്‍എസ്എസ് ലേഖനത്തില്‍ പറയുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018